Advertisment

കടയ്ക്കാവൂർ മണനാക്കിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി: രണ്ട് പേര്‍ അറസ്റ്റിൽ

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കടയ്ക്കാവൂർ മണനാക്കിൽനിന്ന് ഒരു കോടിരൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മണനാക്കിൽ കടയ്ക്കാവൂർ പോലീസും , റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവായ എം.ഡി.എം.എയൂമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42) , വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ ( 29 ) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 310 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. കേരളാ പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പാ .ഡി ഐ.പി.എസ്സ് ന്റെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് റൂറൽ പോലീസ് ചെയ്ത് വരുന്നത്. തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത് , വർക്കല ഡി.വൈ.എസ്.പി നിയാസ്സ് .വൈ ,കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ അജേഷ് , സബ്ബ് ഇൻസ്പെക്ടർ ദിപു , സി.പി.ഒ മാരായ സിയാദ് , ജ്യോതിഷ് ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ , ബിജു.എ.എച്ച് അസി: സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ ഡാൻസാഫ് ടീം അംഗങ്ങളായ അനൂപ് , സുനിൽരാജ് ,ഷിജു ,വിനീഷ് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Advertisment