Advertisment

കാല്‍ നൂറ്റാണ്ടായി ഗൃഹോപകരണ വില്‍പനയില്‍ വെന്നിക്കൊടി പാറിക്കുന്ന കൈരളി സ്റ്റോര്‍വെല്‍ പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചു

New Update

publive-image

Advertisment

പിറവം: ഷോപ്പിംഗിന്റെ നവ്യാനുഭവം ഒരുക്കി കാല്‍നുറ്റാണ്ട് വീട്ടുപകരണവില്‍പനയില്‍ വെന്നിക്കൊടിപാറിച്ച കൈരളി സ്റ്റോര്‍വെല്‍ പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അനൂപ് ജേക്കബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്ത കൈരളി സ്റ്റോര്‍വെല്‍ കസ്റ്റമേഴ്സിനായി വമ്പിച്ച ഓഫറുകളും ആകര്‍ഷകമായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈറ്റോമാര്‍ട്ടിന്റെ ഫ്രാഞ്ചൈസിയും പ്രമുഖ മാറ്റ്രസ്സ് നിര്‍മ്മാതാക്കളുടെ പെപ്സ് മാറ്റ്രസ്സും കൈരളി സ്റ്റോര്‍വെല്ലില്‍ കസ്‌റ്റമേഴ്സിനെ ആകര്‍ഷിയ്ക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത് പോയാല്‍ കിട്ടുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുന്ന വിധത്തിലാണ് കൈരളിയിലെ ഓഫറുകള്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്.

publive-image

കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഗൃഹോപകരണങ്ങള്‍ക്കായി ദൂരയാത്രകള്‍ ഒഴിവാക്കാനും ഈ ഡിസ്ക്കൗണ്ടുകള്‍ ഉപഭോക്താവിന് സഹായകമാകും.

തവണവ്യവസ്ഥയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഫിനാന്‍സ് കമ്പനിയുടെ സേവനവും ഇവിടെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കൈരളി സ്റ്റോര്‍വെല്‍ മാനേജ്മെന്റ് അറിയിച്ചു.

 

kochi news
Advertisment