ചെ​ന്നൈ : ഗു​രു​ര​താ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു ക​മ​ല്‍ എ​ത്തി​യ​ത്.
എസ് പി ബിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് എംജിഎം ആശുപത്രി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് കമല്‍ ഹാസന്‍ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്.
എസ്‍പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ​യാ​ണെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ നി​ല ഗു​ര​ത​ര​മാ​യ​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.
എ​ക്മോ(​എ​ക്സ്ട്രാ​കോ​ര്‍​പോ​റി​യ​ന്‍ മെം​ബ്ര​യ്ന്‍ ഓ​ക്സി​ജ​നേ​ഷ​ന്‍) സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​സ്പി​ബി​യു​ടെ ചി​കി​ത്സ തു​ട​രു​ന്ന​തെ​ന്ന് എം​ജി​എം ഹെ​ല്‍​ത്ത്കെ​യ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.