ക​മ​ല്‍​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ മോ​ദി മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് കൈ​ലാ​ഷ് വി​ജ​യ്‌​വാ​ര്‍​ഗി​യ

New Update

ഇ​ന്‍‌​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​മ​ല്‍​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌​വാ​ര്‍​ഗി​യ.

Advertisment

publive-image

ഇ​ന്‍​ഡോ​റി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വി​ജ​യ്‌​വാ​ര്‍​ഗി​യ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ടും പ​റ​യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ആ​രോ​ടും പ​റ​യ​രു​ത്. താ​ന്‍ ഇ​ത് ഇ​തു​വ​രെ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. ഈ ​ഘ​ട്ട​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ത് പ​ര​സ്യ​മാ​ക്കു​ക​യാ​ണ്.

ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കു​ന്ന​തി​ല്‍ ആ​രെ​ങ്കി​ലും പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍, അ​ത് ന​രേ​ന്ദ്ര മോ​ദി​യാ​യി​രു​ന്നു, ധ​ര്‍​മേ​ന്ദ്ര പ്ര​ഥാ​ന​ല്ല- വി​ജ​യ്‌​വാ​ര്‍​ഗി​യ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​രോ​ട്ടം മി​ശ്ര​യും ധ​ര്‍​മേ​ന്ദ്ര പ്ര​ഥാ​നും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു വി​ജ​യ്‌​വാ​ര്‍​ഗി​യ​യു​ടെ അ​വ​കാ​ശ​വാ​ദം.

kamalnath govt
Advertisment