Advertisment

ഒമാനിലെ ബിസിനസ് പ്രമുഖന്‍ കനക്‌സി ഖിംജി അന്തരിച്ചു

New Update

publive-image

Advertisment

മസ്‍കത്ത്: ഒമാനിലെ മുതിര്‍ന്ന വ്യവസായിയും ഖിംജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായിരുന്ന കനക്സി ഗോഖല്‍ദാസ് ഖിംജി (85) നിര്യാതനായി. ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി സഹകരണത്തില്‍ മികച്ച പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം.

ഷെയ്ഖ് കനക്‌സി ഗോഖല്‍ദാസ് ഖിംജി 1936ല്‍ മസ്‌കത്തിലാണ് ജനിച്ചത്. മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1970ല്‍ ആണ് 144 വര്‍ഷത്തോളം പഴക്കമുള്ള കുടുംബ വ്യവസായ സംരംഭത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.

ഒമാനിലെ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിച്ചതും കനസ്‌കി ഖിംജിയുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപിക്കാനും മുന്‍കൈയെടുത്തു. ഒമാന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക ചെയര്‍മാനാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് ആദ്യം പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയ വ്യക്തി കൂടിയാണ്.

ലോകത്തിലെ ഏക ഹിന്ദുമത വിശ്വാസിയായ ഷെയ്ഖ് എന്ന വിശേഷണത്തിനും അര്‍ഹനാണ് കനക്‌സി ഖിംജി.

Advertisment