'ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?' സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വര്‍ധനയെ പൂർണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ബജറ്റില്‍ കേരളത്തെ വികനസത്തെ ഒട്ടും സഹായിക്കാത്ത ബജറ്റാണ്. സംസ്ഥാനത്തിന്‍റെ മൂല്യധന നിക്ഷേപം ഉള്‍പ്പെട്ട നിരവധി കാര്യങ്ങളില്‍ വളരെ മോശമായിട്ടുള്ള നിലപാടാണ് കേന്ദ ബജറ്റ് സ്വീകരിച്ചത്. വായ്പ പരിധി അടക്കം വെട്ടി കുറച്ച സാഹ്യചര്യത്തില്‍ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോകും എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. ഈ സാഹ്യചര്യത്തില്‍ കേരളത്തെ മുന്നോട് നയക്കാനുള്ള ഒരു ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചത്.

ഏത് നികുതി നിര്‍ദേശവും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കുമെന്നും ജനങ്ങളുടെ പ്രതികരണം മുന്നണി ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതേഷേധങ്ങളും വിമര്‍ശനങ്ങളും പരിഗണിച്ചാകും ധനമന്ത്രിയുടെ തീരുമാനമെന്നും സിപിഐ പ്രത്യേക നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment