സിപിഐ നേതാവ് കനയ്യ കുമാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേരുമെന്ന് അഭ്യൂഹം? നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

New Update

പട്ന: ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിൽ ദേശീയ ശ്രദ്ധയാകർഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേരുമെന്ന അഭ്യൂഹം ശക്തം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാർ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൗധരിയുടെ പട്നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെയാണ് കനയ്യ സി പി ഐ വിട്ട് ജെ ഡി യുവിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

Advertisment

publive-image

ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിലാണ് കനയ്യ കുമാർ ദേശീയ ശ്രദ്ധയാകർഷിച്ചത്. നിലവിൽ സി പി ഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. പാർട്ടി സംസ്ഥാനനേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ. അദ്ദേഹത്തിന്റെ അനുയായികൾ സി പി ഐ പട്ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തതും ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിവിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

kanayya kumar
Advertisment