ന്യൂഡല്‍ഹി: ബോളിവുഡ് താരം കങ്കണ റണാവത്ത് യാത്രചെയ്ത വിമാനത്തിനകത്തുവെച്ച് മോശമായി പെരുമാറിയ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 15 മുതല്‍ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
/sathyam/media/post_attachments/nBhoh1xuPYZ18jkKT1pS.jpg)
നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ ഒന്‍പതിനാണ് സംഭവം നടന്നത്.
ചത്തീസ്ഗഡില്‍നിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ കങ്കണയോട് മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും തിരക്കുണ്ടാക്കുകയുമായിരുന്നു.