Advertisment

പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ നിരാശനായി എക്സൈസ് റാങ്ക് പട്ടികയിലുള്ള അനു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി

New Update

publive-image

Advertisment

കാസര്‍ഗോഡ്: പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ നിരാശനായി എക്സൈസ് റാങ്ക് പട്ടികയിലുള്ള അനു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി.

മാർച്ച്‌ കോൺഗ്രസ്‌ നേതാവ് സാജിദ് മാവ്വൽ ഉൽഘടനം ചെയ്തു. ആത്മഹത്യ ചെയ്ത അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പിണറായി സർക്കാരിനുള്ള മരണ വാറണ്ടാണെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

യുവജനങ്ങൾക്ക് ഓണനാളിൽ ഒരുമുഴം കയർ എന്നതാണ് പിണറായി സർക്കാരിന്റെ നയം എന്നാൽ യുവജനങ്ങളെ ഒരുമുഴം കയറിന് വിട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസിന് മനസില്ലെന്നും തുടർ പോരാട്ടം ശക്തമാക്കുമെന്ന് നോയൽ പറഞ്ഞു.

കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രെട്ടറി രാഗേഷ് പെരിയ,നിഷാന്ത് കല്ലിങ്കാൽ, വിവി സുഹാസ്, ഉമേഷൻ കാട്ടുകുളങ്ങര, സുജിത് പുതുക്കൈ, ഷീബ അജാനൂർ ലിജിന രതീഷ്, രജിത രാജൻ എന്നിവർ സംസാരിച്ചു.

ശ്രീകാന്ത് പനത്തടി, ലിബിൻ മാലോം, ഷിബിൻ ഉപ്പിലാക്കൈ, അരുൺ മാലോം, ശ്രീജിത്ത്‌ കോടോത്ത്, ശ്രീജിത്ത്‌ കൂവാറ്റി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

 

kasargod news
Advertisment