ആശുപത്രിയിൽ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ല ; കഴിക്കാൻ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ചെറുപഴവും മാത്രമാണെന്ന് കനിക കപൂർ ; ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

ഫിലിം ഡസ്ക്
Monday, March 23, 2020

ആശുപത്രിയിൽ തനിക്ക് കിട്ടുന്ന പരിഗണന കുറവാണെന്ന് ഗായിക കനിക കപൂർ. ആശുപത്രിയിൽ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ലെന്നും, കഴിക്കാൻ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ചെറുപഴവും മാത്രമാണെന്നും കനിക കപൂർ പരാതിപ്പെട്ടു.

താരത്തിന്റെ ഈ ആരോപണത്തോട് രൂക്ഷമായാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. തനിക്ക് പ്രത്യേകമൊരു ബാത്ത് അറ്റാച്ഡ് മുറി നൽകിയിട്ടുണ്ട്.കോവിഡ് രോഗ വിഭാഗത്തിനുള്ള എ.സി യൂണിറ്റ് പ്രത്യേകം നിർമ്മിച്ചിട്ടുണ്ട്. രോഗിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ഞങ്ങൾ പുലർത്തുന്നുണ്ട്.

പക്ഷേ, ആദ്യം ഒരു താരമാണെന്നുള്ള പെരുമാറ്റം അവസാനിപ്പിച്ച് അവർ രോഗി മാത്രമാണെന്ന് ചിന്തിക്കട്ടെ” എന്നായിരുന്നു ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. നിരുത്തര വാദിത്തപരമായ പെരുമാറ്റത്തിന് കനിക കപൂറിനെ സോഷ്യൽ മീഡിയ നിശിതമായി വിമർശിച്ചു കൊണ്ടിരിക്കുകയാണ്.

×