Advertisment

എങ്കിൽ മാപ്പ് പറയുക മാത്രമല്ല, ഞാൻ പത്മശ്രീ തിരികെ നൽകുകയും ചെയ്യും; 1947 ല്‍ സ്വാതന്ത്യം ലഭിച്ചത് ഭിക്ഷാടനത്തിന് , 2014ൽ മോദി സർക്കാർ വന്നതിന് ശേഷമാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കങ്കണ റണാവത്ത്

author-image
ഫിലിം ഡസ്ക്
New Update

ഡല്‍ഹി: സ്വാതന്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ന്യായീകരണവുമായി നടി കങ്കണ റാണാവത്‌. താൻ പറഞ്ഞത്‌ തെറ്റാണെന്ന് തെളിഞ്ഞാൽ പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് കങ്കണ പറഞ്ഞു. കങ്കണ പറഞ്ഞ ന്യായം കൂടുതൽ ഞെട്ടിക്കുന്നതാണ്.

Advertisment

publive-image

പത്മശ്രീ ലഭിച്ചതിന് പിന്നാലെയാണ് കങ്കണ വിവാദ പ്രസ്താവന നടത്തിയത്. 2014ൽ മോദി സർക്കാർ വന്നതിന് ശേഷമാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് നടി പറഞ്ഞിരുന്നു. 1947ൽ നേടിയ സ്വാതന്ത്ര്യം ഭിക്ഷാടനത്തിനാണ് ലഭിച്ചതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കങ്കണയ്‌ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുകയാണ്.

ഇപ്പോഴിതാ വീണ്ടും ഭിക്ഷാടനത്തിനുള്ള തന്റെ സ്വാതന്ത്ര്യ പ്രസ്താവനയെ ന്യായീകരിച്ചിരിക്കുകയാണ് കങ്കണ. സ്വാതന്ത്ര്യസമരം നടന്നത് 1857ലാണെന്നാണ് കങ്കണ എഴുതിയിരിക്കുന്നത്. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായി, വീർ സവർക്കർ എന്നിവർ ഇതില്‍ പങ്കെടുത്തു.

എന്നാൽ 1947-ൽ സ്വാതന്ത്ര്യത്തിനായി നടന്ന യുദ്ധം ഏതാണ്? എനിക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല. ഇക്കാര്യം ആരെങ്കിലും അറിയിച്ചാൽ മാപ്പ് പറയുക മാത്രമല്ല, പത്മശ്രീ തിരികെ നൽകുകയും ചെയ്യും.

പ്രതിഷേധവുമായി ബിജെപി നേതാക്കളും രംഗത്ത്

അതേസമയം, കങ്കണ റണാവത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയക്കാരും മറ്റു പലരും രംഗത്തെത്തി. ഡൽഹി ബിജെപി നേതാവ് പ്രവീൺ ശങ്കർ കപൂർ വ്യാഴാഴ്ചയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായതുകൊണ്ടും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ കുടുംബത്തിൽ നിന്നും വന്നതുകൊണ്ടും കങ്കണ റണാവത്തിന്റെ പ്രസ്താവന സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ അവഹേളിക്കുന്നതായി അദ്ദേഹം എഴുതി.

ഇന്ത്യൻ ജുഡീഷ്യൽ സംവിധാനം ഈ വിഷയത്തിൽ സ്വന്തം നിലയിൽ ഇടപെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വ്യക്തിപരമായ തലത്തിൽ ട്വീറ്റ് ചെയ്തുകൊണ്ടാണ് താൻ ഈ പ്രതിഷേധം പ്രകടിപ്പിച്ചതെന്ന് വെള്ളിയാഴ്ച പിടിഐയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, കങ്കണ റണാവത്തിന്റെ പ്രസ്താവന തെറ്റാണെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും പറഞ്ഞു.

ഇൻഡോറിൽ ഒരു കൂട്ടം സ്വാതന്ത്ര്യ സമര സേനാനികൾ കങ്കണയുടെ കോലം കത്തിച്ചു. എംജി റോഡിലെ ഈ പ്രതിഷേധത്തിന് ശേഷം കങ്കണ തന്റെ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന്  ആശാ ഗോവിന്ദ് ഖാദിവാല പറഞ്ഞു. ജോധ്പൂരിൽ വനിതാ കോൺഗ്രസ് പ്രവർത്തകയാണ് നടിക്കെതിരെ പോലീസിൽ പരാതി നൽകിയത്.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടൊപ്പം രാജ്യത്തെ ജനങ്ങളെയും കങ്കണ അപമാനിച്ചെന്ന് ജോധ്പൂർ മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനീഷ പൻവാർ പരാതിയിൽ പറഞ്ഞു.

film news
Advertisment