New Update
കണ്ണൂർ : ആറളം തോട്ടുകടവിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. സ്വാതന്ത്ര്യദിനത്തിൽ സ്ഥലത്തെ കൊടിമരത്തിൽ ദേശീയപതാകയേക്കാൾ ഉയരത്തിൽ ആർഎസ്എസ്സിന്‍റെ കാവിക്കൊടി കെട്ടിയതിനാണ് കേസ്. എത്ര പേർ പതാക ഉയർത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Advertisment
/sathyam/media/post_attachments/fXd5t6V7AqBtQn1SFAfa.jpg)
പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർ എല്ലാം ചേർന്നാണ് പതാക സ്വാതന്ത്ര്യദിനത്തിൽ കെട്ടിയതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആർഎസ്എസ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us