കണ്ണൂര്‍: സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തുന്ന അമ്പത്തിരണ്ടുകാരന് പൊലീസ് പിടിയിലായിരിക്കുന്നു. എറണാകുളം പറവൂര്‍ സ്വദേശി എം.പി. ശ്രീജനെയാണ് പഴയങ്ങാടി എസ്.ഐ ഇ. ജയചന്ദ്രന് കണ്ണൂരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്തുവരുകയാണെന്നും ബിരുദധാരിയാണെന്നുമുള്ള വിവരണത്തോടെ ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.
പഴയങ്ങാടിയിലെ സ്ത്രീയോടൊന്നിച്ച് താമസിച്ചു വരുന്നതിനിടയിലാണ് സ്ഥലത്തെ ഒരു വിവാഹബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് തട്ടിപ്പിനിരയാക്കാന്‍ ശ്രമിക്കുകയുണ്ടായത്.ഇതിനിടയില്‍ പൊലീസ് കെണിയൊരുക്കിയതോടെ പിടിയിലാവുകയായിരുന്നു .