കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 1040 ഗ്രാം തൂക്കം വരുന്ന 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്.
/sathyam/media/post_attachments/qr9BFy2bnVLrbAV8258V.jpg)
കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്.