Advertisment

6300 രൂപയ്ക്ക് 30 കിലോ ലഗേജും 7 kg ഹാന്‍ഡ് കാരിയുമായി കണ്ണൂര്‍ - കുവൈറ്റ്‌ പറക്കാം ! കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയർ !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഇതുവരെ കാണാത്ത കുറഞ്ഞ നിരക്കുകളില്‍ കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുമായി ഗോ എയർ രംഗത്ത് . സെപ്റ്റംബർ 19 മുതലാണ്‌ സർവ്വീസ്‌ ആരംഭിക്കുന്നത്‌. കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക്‌ 28 ദിനാറും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്‌ 6300 രൂപയുമാണു വൺ വേ ടിക്കറ്റ്‌ നിരക്ക്‌.

Advertisment

publive-image

കാലത്ത്‌ 10.30 നു കുവൈത്തിൽ നിന്നും പുറപ്പെട്ട്‌ വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരിൽ എത്തുകയും കണ്ണൂരിൽ നിന്നും കാലത്ത്‌ 7 മണിക്ക്‌ പുറപ്പെട്ട്‌ രാവിലെ 9.30 നു കുവൈത്തിൽ എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.

7 ഇന്‍റര്‍നാഷണല്‍ സ്റ്റേഷനുകളിലേയ്ക്കും 24 ആഭ്യന്തര സ്റ്റേഷനുകളിലേയ്ക്കുമായി 320 ഫ്ലൈറ്റ് സര്‍വീസുകളുമായി അനുദിനം വളരുന്ന കമ്പനിയായി ഗോ എയര്‍ വളര്‍ന്നിട്ടുണ്ട്. A320 വിഭാഗത്തില്‍പ്പെട്ട 144 വിമാനങ്ങളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്.

കഴിഞ്ഞ വര്‍ഷം 73.7 മില്യണ്‍ യാത്രക്കാര്‍ ഗോ എയര്‍ വഴി യാത്ര ചെയ്തു. ഈ വര്‍ഷം ഇത് 100 മില്യണ്‍ തികയുമെന്നാണ് പ്രതീക്ഷ. ടിക്കറ്റിനൊപ്പം ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

publive-image

കൂടാതെ ഹൈദരബാദ്‌ , മുംബൈ , ചെന്നൈ , ബംഗളുരു മുതലായ ഇന്ത്യൻ നഗരങ്ങളിലേക്കും സർവ്വീസ്‌ ആരംഭിക്കുമെന്ന് ഗോ എയർ കോർപ്പറേറ്റ്‌ കമ്മ്യൂണിക്കേഷൻ വൈസ്‌ പ്രസിഡന്റ്‌ ബക്കുൽ ഗാല വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുതിയ സര്‍വീസുകള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ജെ.ഡബ്ല്യു. മാരിയറ്റ്‌ ഹോട്ടലിൽ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗോ എയർ ഇന്റർ നാഷനൽ മാനേജർ ജലീൽ ഖാലിദ്‌ , ഇന്റർ നാഷനൽ ഓപ്പറേഷൻ മാനേജർ അർജ്ജുൻ ഗുപ്ത , വത്തനിയ ഗ്രൂപ്പ്‌ മാനേജർ സലീം മുറാദ്‌ എന്നിവർ പങ്കെടുത്തു.

kuwait
Advertisment