Advertisment

കന്യാകുമാരി തീരത്ത് വൻ മയക്ക് മരുന്ന് വേട്ട ;ആറ് ശ്രീലങ്കൻ സ്വദേശികള്‍ കസ്റ്റഡിയില്‍

New Update

കന്യാകുമാരി: കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വൻ മയക്ക് മരുന്ന് വേട്ട. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്.

Advertisment

publive-image

പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കൻ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബോട്ടിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സ്, അഞ്ച് പിസ്റ്റളുകൾ എന്നിവയാണ് ബോട്ടിലുണ്ടായിരുന്നത്.

Advertisment