Advertisment

കരിമണ്ണൂർ കൃഷി ഓഫീസിൽ അതിക്രമിച്ചു കയറിയ ഭൂ മാഫിയ കൃഷി ഓഫീസറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി- പ്രതിക്ഷേധം ശക്തമാകുന്നു

author-image
സാബു മാത്യു
New Update

publive-image

Advertisment

ഇടുക്കി  : കരിമണ്ണൂർ കൃഷി ഓഫീസിൽ അതിക്രമിച്ചു കയറി കൃഷി ഓഫീസറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ ഭൂ മാഫിയയുടെ നടപടിയിൽ മുളപ്പുറം നാളികേര ഉല്പാദന സമിതി , കരിമണ്ണൂർ കുരുമുളക് ഉല്പാദന സമിതി , മുളപ്പുറം പാടശേഖര സമിതി എന്നിവയുടെ സംയുക്ത പ്രവർത്തക യോഗം പ്രതിഷേധിച്ചു .

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . കുരുമുളക് സമിതി പ്രസിഡന്റ് കെ വി എബ്രഹാം കോശ്ശേരിൽ അധ്യക്ഷത വഹിച്ചു . കെ പി ഐസക്ക് ,പൈലി സ്കറിയ ,ഷിബു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു .

കരിമണ്ണൂർ പഞ്ചായത്തിൽ നെൽവയലുകൾ ഇല്ലാതാക്കാനുള്ള നീക്കം തടയാൻ അധികൃതർ നടപടി സ്വീകരിക്കണം . നെൽവയലുകൾ കുറഞ്ഞു വരുന്ന സാഹചര്യമാണ് ഇവിടെയെന്നും ഭാരവാഹികള്‍ ആവശ്യപെട്ടു  .

idukki
Advertisment