ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത് നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈകോടതി. പ്രതിഷേധ റാലികള്‍ തടയാന്‍ ഡിസംബര്‍ 18നാണ് ബംഗളൂരു പൊലീസ് കമീഷണര്‍ സെക്ഷന്‍ 144 പുറപ്പെടുവിച്ചത്.
/sathyam/media/post_attachments/WZWJ3XHcurscb75wnE4Z.jpg)
ഇതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് പ്രദീപ് സിങ് എന്നിവരുടെ ഉത്തരവ്.
കോണ്‍ഗ്രസ് രാജ്യസഭ എം.പി രാജീവ് ഗൗഡ, കോണ്‍ഗ്രസ് എം.എല്‍.എ സൗമ്യ റെഡി, ബംഗളൂരു നഗരവാസികള്‍ എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.