ക​ര്‍​ണാ​ട​ക​യി​ല്‍ ട്ര​ക്കും ടെം​പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍ മ​രി​ച്ചു

നാഷണല്‍ ഡസ്ക്
Friday, January 15, 2021

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ധ​ര്‍​ദ്‌​വാ​ഡി​ല്‍ ട്ര​ക്കും ടെം​പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 11 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​ന്നും 430 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ ഏ​ഴു​പേ​ര്‍ ക​ര്‍​ണാ​ട​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും സ്ത്രീ​ക​ളാ​ണ്.

×