Advertisment

കാര്‍ഷികമേഖയിലേക്ക് കൃഷി വകുപ്പിന്‍റെ ഇടപെടൽ അത്യാവശ്യം

author-image
സത്യം ഡെസ്ക്
New Update

കൊറോണ ഭീതിയിൽ വീട്ടിൽ അടങ്ങിയിരിക്കുന്ന മലയാളികൾക്ക് ക്രിയാത്മകയായി അടുക്കളകൃഷിയിലേക്ക് ശ്രദ്ധതിരിക്കാൻ കൃത്യമായി പദ്ധതികൾ കൊണ്ട് വന്ന് കൃഷിവകുപ്പ് ഉടൻ ഇടപെടലുകൾ നടത്തേണ്ട സമയം സമാഗതമായിരിക്കുന്നു.

Advertisment

publive-image

ഓരോ പഞ്ചായത്തിലും ഉള്ള കൃഷിവകുപ്പ് മേധാവികൾ വില്ലേജ് അടിസ്ഥാനത്തിൽ പഠനങ്ങൾ നടത്തി ഓരോ വീടും സന്ദർശിച്ച് പ്രായോഗികമായി വീട്ടുകാരെ ബോധവത്കരിച്ച് അവരവരുടെ ആവശ്യത്തിനായുള്ള പച്ചക്കറികൾ എങ്കിലും ഉണ്ടാക്കാനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചാൽ പൂർണ്ണമായും സ്വയം പര്യാപ്തത കൈവന്നില്ലെങ്കിലും ഒരു പരിധിവരെ ദാരിദ്ര നിർമ്മാർജ്ജനം നടപ്പിലാക്കാനും കൂടാതെ കൊച്ചു വരുമാനങ്ങൾക്ക് വഴിയൊരുക്കുവാനും നമ്മുക്ക് സാധിക്കും.

വീടിനോട് ചേർന്ന് സ്ഥലമില്ലാത്തവർക്ക് ടെറസ്സിൽ കൃഷിചെയ്‌തുകൊണ്ടും കൃഷിമേഖലയെ പരിപോഷിപ്പിക്കാൻ ശ്രമിക്കാം . സമഗ്രമായ പരിശീലനങ്ങളും വ്യക്തമായ നിരീക്ഷണങ്ങളും നടത്തി ഓരോ വീടിനും വേണ്ട സഹായങ്ങൾ നൽകി കൂടെ നിന്ന് സഹകരിച്ചാൽ തീർച്ചയായും കുട്ടികൾ മുതൽ വലിയ ആളുകൾ വരെ അൽപനേരം കൃഷിയെ സ്നേഹിക്കാൻ എങ്കിലും ശ്രമിക്കും.

പണ്ട് പറമ്പിൽ വളരുന്ന വെണ്ടക്ക , അച്ചിങ്ങ പയർ , വഴുതനങ്ങ , പാവക്ക മുതലായവയെല്ലാം ചെയ്തത് പുറമെന്നൊന്നും വാങ്ങാതെ വീട്ടു ചിലവ് ഗണ്യമായി കുറച്ച് ജീവിച്ചിരുന്ന അമ്മമാർക്ക് അന്നൊന്നും അവാർഡോ മറ്റിതര പാരിതോഷികമോ ആരും കൊടുത്തിരുന്നില്ല . ഇന്നിപ്പോൾ പല സോഷ്യൽ മീഡിയയിലും ഒരു കിണ്ണം പയറെങ്ങാനും പറമ്പിന്ന് കിട്ടിയത് റിപ്പോർട്ട് ആയി വരുന്നു എന്നുള്ളത് വളറെ ഖേദകരം ആണെന്ന് തന്നെ പറയേണ്ടി വരും .

അത്തരം കാര്യങ്ങൾ മോശമാണ് എന്നല്ല പറയുന്നത് , പ്രചോദനം നല്ലത് തന്നെ പക്ഷെ പലപ്പോഴും പലതും പർവ്വതീകരിക്കൽ മാത്രമായി പോകുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടതുണ്ട് . ക്രിയാത്മകമായി ഇടപെടലുകൾ ഔദ്യോഗസ്ഥന്മാർ ഇടപെട്ട് എല്ലാവീട്ടിലും കയറിയിറങ്ങി പ്രോത്സാഹിപ്പിച്ച് കൃഷി എന്നത് അഭിമാനകരമായ മേഖലയാണെന്നും അതിൽ നിന്ന് വരുമാനവുമുണ്ടാക്കാമെന്ന് കാണിച്ചുകൊടുക്കുകയും കൂടി ആയാലേ എല്ലാവരും ഈ മേഖലയിലേക്ക് ശ്രദ്ധതിരിക്കൂ ..

പല കൃഷിവകുപ്പുകളും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല എന്നുള്ളത് ഖേദകരം തന്നെ ആണ് . ഗവണ്മെന്റ് എന്തെങ്കിലും സൗജന്യമായി കൊടുക്കാൻ പറഞ്ഞു ഫണ്ട് കൊടുത്താൽ അതിന്ന് എന്തൊക്കെയോ വാങ്ങിച്ച് ഏതെങ്കിലും രാഷ്ട്രീയക്കാരൻ പറയുന്ന വീട്ടിൽ കൊണ്ട് വെച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടാൽ അവർക്ക് അവാർഡ് വരെ കിട്ടുന്ന കാലത്ത് പലരും ആരെയെല്ലാമോ വിഡ്ഢികളാക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിന്റെ അതിർത്തിയിലേക്ക് ദിനം പ്രതി കടന്നുവരുന്ന പച്ചക്കറി ലോറികൾ ...

അഞ്ചക്കവും അറക്കവും ശമ്പളം വാങ്ങി എന്തൊക്കെയോ ചെയ്തു എന്ന് കാട്ടിക്കൂട്ടി മാസാമാസം കുത്തിക്കുറിച്ച പേപ്പറുകൾ ഉന്നതതലങ്ങളിക്ക് അയച്ച് തങ്ങളുടെ ജോലി ഭംഗിയാക്കി എന്ന് വരുത്തുന്ന ഉദ്യോഗസ്ഥ മേധാവികൾ അവരുടെ ഇഷ്ടപാർട്ടികളുടെ തോഴന്മാരായതിനാൽ എല്ലാവിധ ഉന്നത പിടിപാടുകൾ ഉപയോഗിച്ച് തങ്ങളുടെ പദവിയിലെ സുഖസൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നല്ലാതെ ക്രിയാത്മകമായി ഇടപെടുന്ന എത്ര കൃഷി ഓഫീസർ മാർ ഇന്ന് ജോലി ചെയ്യുന്നെണ്ടെന്ന് ആർക്ക് അറിയാം .എത്ര കൃഷി ഓഫീസർ മാർ ഇന്നും ജോലി ചെയ്യുന്ന ഓഫീസിനെ കുറിച്ചല്ലാതെ ആ പ്രദേശത്തെ കുറിച്ചറിയുന്നവരുണ്ട് .ജോലിചെയ്യുന്ന നാട്ടിലെ വീടുകളിൽ പോയി ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശ്രമിച്ചിട്ടുണ്ട് ...

കേരളമെന്ന ഈ കർഷകഭൂമിയിൽ കാർഷിക മേഖലയെ ഉയർത്തി കൊണ്ടുവരാൻ ഓരോ കൃഷി ഓഫീസർ മാരും ക്രിയാത്മകമായി ശ്രമിച്ച് കേരളത്തിന്റെ നട്ടെല്ല് പണയപെടുത്താതെ ഉയർന്നു നില്ക്കാൻ ഓരോ ജനങ്ങളെയും സഹായിച്ച് കൊണ്ട് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന് കാർഷിക മേഖലയെ സ്വയം പര്യാപ്തമാക്കുക , അതിന് കഴിയുന്നില്ലെങ്കിൽ ഈ വകുപ്പിനെ പിരിച്ചുവിട്ട് ഗവൺമെന്റിന്റെ ശമ്പളയിനത്തിൽ വരുന്ന അധികബാധ്യതയെങ്കിലും കുറക്കാമല്ലോ ..

publive-image

 

karshikam
Advertisment