Advertisment

കാസര്‍കോട് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു

New Update

publive-image

കാസര്‍കോട്: കാസര്‍കോട് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. കാസര്‍കോട് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത ( 23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവായ അനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുമിതയെ ഭർത്താവ് അനിൽകുമാർ വിറക് തടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.-സുമിതയെ ഉടൻ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന

Advertisment