Advertisment

കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍-കുവൈറ്റ് അഞ്ചാമത് വിദ്യാഭ്യാസ അവാര്‍ഡ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ്: കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദി ആയ കാസറഗോഡ് എക്‌സ്പാട്രിയേറ്റ്സ് അസോസിയേഷൻ ( കെ ഇ എ ) കുവൈത്ത് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങളുടെ മക്കൾക്കുള്ള അഞ്ചാമത്‌ വിദ്യാഭ്യാസ അവാർഡിന്റെ പോസ്റ്റർ പ്രകാശനം കെ ഇ എ ചെയര്മാന് എഞ്ചിനിയർ അബുബക്കർ നിർവഹിച്ചു. പ്രസിഡന്റ് സത്താർകുന്നിൽ അദ്ധ്യക്ഷത വഹിച്ചു

വിദ്യഭ്യാസ അവാർഡ് കമ്മിറ്റി കൺവീനർ മുനീർ കുനിയ സ്വാഗതവും, ജനറൽ സെക്രട്ടറി സലാം കളനാട് നന്ദിയും പറഞ്ഞു. അവാർഡ് കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കള്ളാർ, നളിനാക്ഷൻ ഒളവറ, ഹമീദ് മധൂർ, അഷ്‌റഫ് തൃക്കരിപ്പൂർ, നവാസ് തളങ്കര, അഷ്‌റഫ് കുച്ചനം, അബ്ദു കടവത്, എഞ്ചിനീയർ രാജേഷ്, ഖാലിദ് പള്ളിക്കര, ഫായിസ് ബേക്കൽ, മിയാദ് തളങ്കര എന്നിവർ സംബന്ധിച്ചു.

2016 മുതൽ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് 2, സി.ബി.എസ്.സി ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക് ക്യാഷ് അവാർഡും , പ്രശസ്തി ഫലകവും നൽകി വരുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 10, 2020.

നാട്ടിൽ വെച്ച് നടത്തുന്ന കുവൈറ്റ് ഫെസ്റ്റ് പരിപാടിയിൽ വെച്ചാണ് മന്ത്രിമാരും എം എൽ എ മാരുമടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ അവാർഡ് വിതരണം നടത്തിയത്. ഈ വർഷം നാട്ടിൽ വെച്ച് തന്നെ അവാർഡ് ദാന പരിപാടി നടത്തുമെന്നും ഭാരവാഹികൾ പറഞു.

Advertisment