കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയെ വെടിവച്ച് കൊലപ്പെടുത്തി പൊലീസ്; സംഭവം ഉത്തര്‍പ്രദേശില്‍

New Update

publive-image

Advertisment

ലഖ്‌നൗ: കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംകുറ്റവാളിയെ വെടിവച്ച് കൊലപ്പെടുത്തി യുപി പൊലീസ്. കാസ്ഗഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് മോത്തി സിംഗ് എന്നയാളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.

കാസ്ഗഞ്ചിൽ അനധികൃതമായി നടത്തിയിരുന്ന മദ്യനിർമാണ ശാലയിൽ പരിശോധനയ്ക്കെത്തിയ പൊലീസുകാരനെ ഫെബ്രുവരി 9ന് കൊലപ്പെടുത്തിയ കേസിൽ മോത്തി സിങ്ങിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

സിന്ദ്പുര പൊലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ദേവേന്ദ്രയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. മോത്തിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Advertisment