താമരശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ കൃഷ്ണൻകുട്ടി (ഫിഷർ )ക്കാണ് ഗുരുതരമായി പരിക്കേറ്റത്.കാലിൻ്റെ തുടക്കും, തലക്കും പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11 മണിക്ക് വീടിനോട് ചേർന്ന പറമ്പിൽ വെച്ചാണ് കുത്തേറ്റത്.
പറമ്പിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ അവസരത്തിലാണ് കുത്തേറ്റത്. കാട്ടുപന്നികളുടെ ശല്യം മൂലം പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയാണ് പ്രദേശത്ത് സംജാതമായിരിക്കുന്നത്.
കുട്ടികളടക്കമുള്ളവർ നിരന്തരം സഞ്ചരിക്കുന്ന ഭാഗത്തു വെച്ചാണ് പന്നിയുടെ അക്രമം. ഇതിനാൽ കുട്ടികളെ പുറത്തു വിടാൻ വീട്ടുകാർ ഭയപ്പെടുകയാണ്.കൂടാതെ ചുങ്കം കയ്യേലിക്കുന്ന്, ഇരുമ്പിൻ ചീടൻ ക്കുന്ന്, കലറക്കാംപൊയിൽ തുടങ്ങിയ പ്രദേശത്തുള്ളവർക്ക് പന്നി ശല്യം മൂലം യാതൊരു വിധ കൃഷിയും നടത്താൻ പറ്റാത്ത അവസ്ഥയാണ്.. പന്നി ശല്യത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ അധികൃതരോടാവശ്യപ്പെട്ടു.