നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ആത്മവിശ്വാസക്കുറവില്ല; പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പരിഹരിച്ചിരുന്നു; പഞ്ചാബില്‍ ആം ആദ്മി പാർട്ടിയും അകാലിദളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്ന് കെ സി വേണു​ഗോപാൽ

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: പഞ്ച‌ാബ് , യുപി , മണിപ്പൂർ അടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ . നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ആത്മവിശ്വാസക്കുറവില്ല.

Advertisment

publive-image

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പരിഹരിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ട്. പഞ്ചാബില്‍ ആം ആദ്മി പാർട്ടിയും അകാലിദളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

ഉത്തര്‍പ്രദേശിൽ നാനൂറിലധികം സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഉത്തർപ്രദേശിൽ പാർട്ടി മൽസരിച്ച എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പില്ല. ബി ജെ പിക്ക് വെല്ലുവിളി സമാജ്‌വാദി പാർട്ടിയാണെന്ന പ്രചാരണം കോണ്‍ഗ്രസുകാരിൽ ആശയക്കുഴപ്പമുണ്ടാക്കി.

ഉത്തർപ്രദേശിൽ ബി ജെ പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ കടന്നുകയറാന്‍ കോണ്‍ഗ്രസിനായി. എന്നാൽ അതിന്റെ പ്രയോജനം സമാജ് വാദി പാര്‍ട്ടിക്ക് ആകും കിട്ടുകയെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment