Advertisment

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഞായറാഴ്ച രാവിലെ 10:30 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update

കുവൈത്ത് സിറ്റി: കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഞായറാഴ്ച രാവിലെ 10:30 ന് കുവൈത്തില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.ഇ.എ ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു. ഇടനിലക്കാരില്ലാതെ ഗോ എയരുമായി നേരിട്ട് സഹകരിച്ചാണ് നാട്ടിലേക്കുള്ള വിമാന സര്‍വീസ് നടത്തുന്നത്.

Advertisment

publive-image

കെ.ഇ.എ നേരത്തെ പ്രസിദ്ധീകരിച്ച ലിങ്കിലൂടെയും ആളുകളുമായി നേരിട്ട് ബന്ധപ്പെട്ടുമാണ് യാത്രക്കാരെ തയ്യാറാക്കിയത്.കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട ഏറ്റവും അര്‍ഹരായവര്‍ക്കാണ് 105 ദിനറില്‍ ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കുന്നത്. രോഗികൾ , പ്രായമേറിയവർ , ഗർഭിണികൾ , താത്കാലിക വിസയിൽ എത്തി തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്കും മുൻഗണന നൽകിയിരുന്നു.

 

യാത്രക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, മാസ്കുകള്‍ , കയ്യുറകള്‍, സാനിറ്റൈസേഷന്‍, ബാഗ് തുടങ്ങിയ സാധനങ്ങള്‍ സൌജന്യമായി വിതരണം ചെയ്യും. കുവൈത്തില്‍ ആദ്യമായാണ് ജില്ലാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്യുന്നതെന്നും സംഘടന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും പ്രെസിഡന്‍റ് സത്താര്‍ കുന്നില്‍ , ജനറല്‍ സെക്രട്ടറി സലാം കളനാട് തുടങ്ങിയവര്‍ അറിയിച്ചു.

Advertisment