Advertisment

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കെ ഇ എ കുവൈറ്റ് 'കാരുണ്യ സ്പര്‍ശം 2020'

New Update

publive-image

Advertisment

കാസർഗോഡ്: കുവൈറ്റിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റ്, കോവിട് കാലത്ത് "കാരുണ്യ സ്പർശം 20 20" എന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി മിസ്റ്റർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കോവിട് മഹാ മാരി പുറപ്പെട്ടു തുടങ്ങിയ അന്ന് മുതൽ സംഘടനയുടെ അംഗങ്ങളിൽ വൈദ്യസഹായം ആയും ഭക്ഷണ സഹായമായും, മാനസിക സപ്പോർട്ട് ആയും അസോസിയേഷൻ നിരന്തരം പ്രവർത്തിച്ചു വരികയാണ്.

നീണ്ട പതിനാറ് വർഷങ്ങളായി കുവൈത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈത്തിലും അതുപോലെ നാട്ടിലും നിരന്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതാശ്വാസം, മലയോര മേഖലയിൽ നടത്തിയ ഒരു വർഷത്തെ റേഷൻ വിതരണം, ജില്ലാ ആശുപത്രിയിൽ നൽകിയ ഷെൽഫുകൾ, താലൂക് ആശുപത്രിയിൽ നൽകിയ വൈദ്യ ഉപകരണം, വിവിധ ബഡ്‌സ് സ്‌കൂളുകളിലേക്കുള്ള സാധന സാമഗ്രികൾ, പാലിയേറ്റിവ് ഉപകരണങ്ങൾ മുതലായ സംഘടനയുടെ കാരുണ്യ പ്രവർത്തനത്തിന്റെ തുടർച്ചയെന്നോണമാണ് കോവിഡ് കാലത്ത് "കാരുണ്യസ്പർശം 20 20" എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

അത് വഴി ഇരുനൂറോളം കുടുംബങ്ങളിലേക്കാണ് കാരുണ്യം എത്തുന്നത്. ഉദ്ഘാടന യോഗത്തിൽ സംഘടനയുടെ ചീഫ് കോർഡിനേറ്റർ അഷ്റഫ് തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കുകയും, സംഘടനയുടെ സാൽമിയ ഏരിയ മുൻ പ്രസിഡൻറ് മുഹമ്മദ് ഹദ്ദാദ് സ്വാഗതം പറയുകയും ചെയ്തു. പരിപാടിയിൽ സംഘടനയുടെ ആദ്യകാല ജോയിൻ സെക്രട്ടറിയും നാട്ടിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ ആറങ്ങാടി, സംഘടനയുടെ പ്രധാന പ്രവർത്തകരായ കെ പി ബാലൻ,, എ കെ ബാലൻ സദൻ നീലേശ്വരം..മൻസൂർ കൊവ്വൽ പള്ളി, സാമൂഹ്യ പ്രവർത്തകൻ ഹമീദ് ഹാജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

നാട്ടിൽ പരിപാടി നടക്കുമ്പോൾ കുവൈത്തിലെ പ്രവർത്തകരും നേതാക്കളും ഓൺലൈൻ വഴി പരിപാടിയിൽ പങ്കുചേരുക ഉണ്ടായി. സംഘടനയുടെ ആക്ടിങ് ചെയർമാൻ ശ്രീ ഖലീൽ അടൂർ ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയും പ്രസിഡണ്ട് സത്താർ കുന്നിൽ ജനറൽ സെക്രട്ടറി സലാം കളനാട് പ്രോഗ്രാം കൺവീനർ സുധൻ ആവിക്കര മുൻ ചെയർമാൻ എൻജിനീയർ അബൂബക്കർ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ കൺവീനർ ഹനീഫ് പാലായി നന്ദി രേഖപ്പെടുത്തി.

Advertisment