Advertisment

കാസർഗോഡ് എക്സ്പാട്രീറ്റ് അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം

New Update

publive-image

Advertisment

കുവൈറ്റ്: കുവൈത്തിലെ പ്രഥമ ജില്ലാ അസോസിയേഷനായ കാസർഗോഡ് എക്സ്പാട്രീറ്റ് അസോസിയേഷൻ (കെ ഇ എ കുവൈത്ത്)2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിലവിലെഭാരവാഹികൾ നേരിട്ടും മറ്റ് ആളുകൾ ഓൺ ലൈനിലുമായാണ് ജനറൽ കൗൺസിൽ യോഗം നടന്നത്.

ഫർവാനിയ ബദർ അൽ സമമെഡിക്കൽ സെൻ്റർ ഹാളിൽ പ്രസിഡൻ്റ് സത്താർ കുന്നിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം KEA മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉത്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സലാം കളനാട് പ്രവർത്തനറിപ്പോർട്ടും, ട്രഷറർ രാമകൃഷ്ണൻ കളളാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ചെയർമാൻ ഖലീൽ അടൂർ, രക്ഷാധികാരി മുഹമ്മൂദ് അപ്സര, അഷ്റഫ് അയ്യൂർ എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡൻ്റ് ഹമീദ് മധൂർ സ്വാഗതവും രാമകൃഷ്ണൻ കള്ളാർ നന്ദിയും പറഞ്ഞു.

റിട്ടേർണിംഗ് ഓഫീസർസഗീർ തൃക്കരിപ്പൂരിൻ്റെ നിയന്ത്രണത്തിൽ പുതിയ ഭാരവാഹികളായി പി എ നാസർ പ്രസിഡൻ്റ്, നളിനാക്ഷൻ ഒളവറ ജനറൽ സെക്രട്ടറി, സി എച്ച് മുഹമ്മദ് കുൻഹി ട്രഷറർ, സുധൻ ആവിക്കര ഓർഗനൈസിംഗ് സെക്രട്ടറി, എന്നിവരും, നാസർ ചുള്ളിക്കര, നൗഷാദ് തിടിൽ, ഹാരിസ് മുട്ടുന്തല, സുബൈർ കാഡം കോട് എന്നിവർ വൈസ് പ്രസിഡൻ്റുമാരും, ജലീൽ ആരിക്കാടി, ശ്രീനിവാസൻ, സത്താർ കോളവയൽ, കബീർ മഞ്ഞംപാറ എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരും യാദവ് ഹോസ്ദുർഗ്ഗ് ജോയിൻ്റ് ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു

Advertisment