ഡല്‍ഹിയിലെ നിയന്ത്രിത അധികാരമുള്ള സര്‍ക്കാരിനെ നയിക്കുന്ന കെജ്രിവാളിനെക്കാള്‍ ശക്തനാകുമോ പഞ്ചാബിലെ ഭഗവന്ത് മാന്‍ ! ഡല്‍ഹിയില്‍ നിന്നുള്ള ഉപദേശവും നിര്‍ദേശവും ഭഗവന്ത് മാന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുമോ ? പഞ്ചാബിലെ ഭരണം ആം ആദ്മി പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി തന്നെ ! ഡല്‍ഹി ഭരണം മനീഷ് സിസോദിയക്ക് കൈമാറി അരവിന്ദ് കെജ്രിവാള്‍ ആപ്പിന്റെ ഹൈക്കമാന്‍ഡ് ആകുമോ ? ഉത്തരേന്ത്യയും കടന്ന് ദക്ഷിണേന്ത്യയിലേക്ക് ചൂലുമായെത്താന്‍ കെജ്രിവാള്‍ തന്നെ നേരിട്ടിറങ്ങേണ്ടി വരും !

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

ഡല്‍ഹി: പഞ്ചാബില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേക്ക് എത്തുന്നതെങ്കിലും ആം ആദ്മി പാര്‍ട്ടിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെ. കേന്ദ്ര ഭരണ പ്രദേശത്തെ നിയന്ത്രിത അധികാരമുള്ള സര്‍ക്കാരിനപ്പുറം എല്ലാവിധ അധികാരവുമുള്ള ഒരു സംസ്ഥാനത്തിന്റെ ഭരണമാണ് ആംആദ്മിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പഞ്ചാബില്‍ കനത്ത വെല്ലുവിളിയാകും ഭരണമെന്നു തന്നെയാണ് വിലയിരുത്തല്‍.

Advertisment

publive-image

ഡല്‍ഹിയിലെ പോലെയുള്ള ഒരു സാഹചര്യമല്ല പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണത്തില്‍ നേരിടേണ്ടി വരിക. പഞ്ചാബ് പോലെയൊരു വലിയ സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തില്‍ ഭഗവന്ത് സിങ് മാന്‍ എത്തുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയില്‍ കരുത്തനായി മാറും. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുപക്ഷേ ഒതുക്കപ്പെടുമോയെന്ന ആശങ്ക ആ പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്.

ഡല്‍ഹിയില്‍ ആപ്പിന് ഉയര്‍ത്തിക്കാട്ടാനാവുമായിരുന്നത് ഒറു പിടി നേതാക്കളെയാണ്. ഭരണ പരിചയമില്ലെങ്കില്‍ പോലും സാമൂഹ്യ-സാസ്‌ക്കാരിക മേഖലകളില്‍ പ്രവര്‍ത്തന പാരമ്പര്യം അവര്‍ക്ക് അവകാശപ്പെടാനാകും. എന്നാല്‍ പഞ്ചാബില്‍ സ്ഥിതി അതല്ല.

പാര്‍ട്ടി നേതൃസ്ഥാനത്തുള്ള കെജ്രിവാളിന് അപ്പുറം സ്ഥാനവും പ്രാമുഖ്യവും പഞ്ചാബ് പോലെയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ലഭിക്കാം. ഇതു പാര്‍ട്ടിയിലെ തന്നെ അധികാര കേന്ദ്രങ്ങളുടെ സമവാക്യത്തെ ബാധിക്കാം. പ്രാദേശിക കക്ഷികള്‍ നേരിടാനിടയുള്ള എല്ലാ പ്രശ്‌നങ്ങളും ആം ആദ്മിയേയും കുഴക്കും.

ആം ആദ്മി ഡല്‍ഹിയില്‍ സ്വീകരിച്ച ഭരണ നയങ്ങളും രീതികളും അതേപടി പഞ്ചാബില്‍ നടപ്പിലാക്കാന്‍ ഭഗവന്ത് മാന്‍ തയ്യാറാകുമോയെന്നും കണ്ടറിയണം. മുമ്പ് ലോക്‌സഭാംഗമായപ്പോഴും ആപ്പിന്റെ പൊതു നിലപാടിനപ്പുറത്തേക്ക് കടന്ന് പ്രവര്‍ത്തിച്ച പാരമ്പര്യം ഭഗവന്ത് മാനിനുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും പഞ്ചാബിലെ നേതൃത്വം അതേപടി അംഗീകരിക്കുമോയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അങ്ങനെ അംഗീകരിക്കണമെങ്കില്‍ തന്നെ പാര്‍ട്ടി ചട്ടക്കൂടുകള്‍ ഒന്നു കൂടി ഉടച്ചു വാര്‍ക്കേണ്ടി വരും. ഇതിനായി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്രിവാള്‍ ഒഴിയുമോ എന്നും കണ്ടറിയണം.

ഈ വര്‍ഷമവസാനത്തോടെ ഡല്‍ഹി ഭരണം മനീഷ് സിസോദിയ്ക്ക് കൈമാറി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തലത്തിലേക്ക് മാറാന്‍ കെജ്രിവാള്‍ പദ്ധതിയിടുന്നുവെന്ന സൂചനകളുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കും പാര്‍ട്ടിയെ വളര്‍ത്തിയാലേ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ആം ആദ്മി പാര്‍ട്ടി വളരുകയുള്ളൂ.

എന്നാല്‍ അധികാരത്തിന് പുറത്തുവന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡായി കെജ്രിവാള്‍ മാറിയാല്‍ അതു ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്ന കണ്ടറിയണം.

Advertisment