ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലില്‍. ഡല്‍ഹി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കിയിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജരിവാള്‍ വീട്ടുതടങ്കലിലായ കാര്യമറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറാന്‍ അനുവദിക്കുന്നില്ലെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ, സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍, ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ കര്‍ഷകര്‍ക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള ഡല്‍ഹി പോലീസ് പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.