Advertisment

കേരളത്തിലേക്കുള്ള വിമാനചാര്‍ജ്ജുകള്‍ ഏകീകരിക്കണം : കേളി അല്‍ ഖര്‍ജ്ജ് ഏരിയ സമ്മേളനം

New Update

റിയാദ്: പാലാരിവട്ടം പാലം അഴിമതിയിലെ രാഷ്ട്രീയ ഇടപെടൽ അന്വേഷിച്ചു കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണ മെന്നും, സീസൺ സമയങ്ങളിൽ കേരളത്തിലേക്കുള്ള അമിതവിമാ നകൂലി കുറച്ച് കുറഞ്ഞ നിരക്കിൽ ഏകീകരിക്കണമെന്നും അൽ ഖർജ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Advertisment

publive-image

പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്ത പ്രസി ഡന്റ് പി. സുബ്രമണ്യൻ, സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറര്‍ ലിപിൻ പി.സി. എന്നിവര്‍

അൽ ഖർജിലെ ഇ.കെ. നായനാർ നഗറിൽ നടന്ന എട്ടാം ഏരിയാ സമ്മേളനം ദമാം നവോദയ ജോയിന്റ് സെക്രട്ടറി ഉമേഷ് കളരി ക്കൽ ഉദ്ഘാടനം ചെയ്തു. ഗോപാലൻ കെ..രാജു സി.കെ., പ്രബീഷ് (പ്രസീഡിയം), ബാലുവേങ്ങേരി, രാജൻ പള്ളിത്തടം, ജോസഫ് ടി.ജി ( സ്റ്റിയറിംഗ്), ലിപിൻ, വിനോദ്കുമാർ, ഷഫീഖ് (മിനിട്സ്) ഷബീർ, മോഹൻ ദാസ്, സുകേഷ് (പ്രമേയം) പ്രദീപ് കൊട്ടാരത്തിൽ, മണിക ണ്ഠൻ, ജനാർദനൻ, രാജീവൻ പള്ളിക്കോൽ (ക്രഡൻഷ്യൽ), റഹീം, ചന്ദ്രൻ, ഹംസ (രജിസ്ട്രേഷൻ) എന്നിവർ വിവിധ കമ്മിറ്റികളുടെ ചുമതല നിർവ്വഹിച്ചു

publive-image

ദമാം നവോദയ ജോയിന്റ് സെക്രട്ടറി ഉമേഷ് കളരിക്കൽ ഉദ്ഘാ ടനം ചെയ്യുന്നു

രാജീവൻ പള്ളിക്കോൽ രക്തസാക്ഷി പ്രമേയവും, ഷബീർ അബ്ദുൾ സലാം അനുശോചനപ്രമേയവും ഏരിയ സെക്രട്ടറി രാജൻ പള്ളി ത്തടം പ്രവർത്തന റിപ്പോർട്ടും, ഏരിയ ട്രഷറർ സുബ്രമണ്യൻ വരവുചിലവു കണക്കും, കേളി ജോയിന്റ് ട്രഷറർ വർഗീസ് കെ. സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രതിനിധികളുടെ ചർച്ചക്ക് രാജൻ പള്ളിത്തടം, സുബ്രമണ്യൻ, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, മുഖ്യരക്ഷാധികാരി സമിതി യംഗം സതീഷ്കുമാർ എന്നിവർ മറുപടി പറഞ്ഞു

രക്ഷാധികാരി സമിതിയംഗം സജീവൻ ചൊവ്വ, കേന്ദ്രകമ്മിറ്റി അംഗ ങ്ങളായ ഗീവർഗീസ്, ടി.ആര്‍ സുബ്രമണ്യൻ, റഫീഖ് പാലത്ത്, സുധാ കരൻ കല്യാശേരി, ഷമീർ കുന്നുമ്മൽ, ജോഷി പെരിഞ്ഞനം, പ്രഭാക രൻ കണ്ടാന്തോർ, സുരേന്ദ്രൻ കൂട്ടായി, ബോബി മാത്യു, ഷറഫുദീൻ, ജോസഫ് ടി.ജി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി. സുബ്ര മണ്യൻ, സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറര്‍ ലിപിൻ പി.സി. എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു നിയുക്ത ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം നന്ദി പറഞ്ഞു

 

 

Advertisment