Advertisment

വിഷു അടുക്കുമ്പോൾ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി ഒരുങ്ങന്നതായി റിപ്പോർട്ട്. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും

author-image
Gaana
New Update

വിഷു അടുക്കുമ്പോൾ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി ഒരുങ്ങന്നതായി റിപ്പോർട്ട്. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം.

Advertisment

publive-image

മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരിയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൂടാത്ത ബിജെപി തൃശൂർ ജില്ലയുടെ ഔദ്യോഗിക പേജിലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ഇത് കൂടാതെ വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്തിലെ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുക്കും. 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകും. ഏപ്രിൽ 13 നാണ് പരിപാടി. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ച് ചെമ്പോലയും സമർപ്പിക്കുമെന്ന് ബിജെപി തൃശൂർ ജില്ലയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.

Advertisment