Advertisment

റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ.ബി.ഡബ്ല്യു കാർ സ്വന്തമാക്കി മോഹൻലാൽ

author-image
Gaana
New Update

കൊച്ചി: റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽ.ബി.ഡബ്ല്യു സ്വന്തമാക്കി മോഹൻലാൽ. ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് കൊച്ചിയിലെ ജാഗ്വർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തൂറ്റ് മോട്ടോഴ്സിൽ നിന്ന് നടൻ വാങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്.

Advertisment

publive-image

കാർ ഏറ്റുവാങ്ങാൻ മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആന്‍റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. സിൽവർ നിറത്തിലുള്ള എസ്.യു.വിയാണ് മോഹൻലാൽ സ്വന്തമാക്കിയത്. മോഹൻലാലിന്റെ താൽപര്യത്തിന് അനുസരിച്ച് വിവിധ കസ്റ്റമൈസേഷനും വാഹനത്തിൽ വരുത്തിയിട്ടുണ്ട്.

1.15 കോടിയുടെ ടൊയോട്ട വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന വാഹനം. 2020ൽ ആണ്  താരം വെല്‍ഫയര്‍ സ്വന്തമാക്കിയത്. ടൊയോട്ട ലാൻഡ് ക്രൂയിസർ, ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ബെൻസ് ജി.എൽ.എസ് ക്ലാസ് എന്നീ വമ്പൻമാരും മോഹൻലാലിന്‍റെ ഗരേജിലുണ്ട്.

Advertisment