New Update
/sathyam/media/media_files/2026/01/29/balagopal-2026-01-29-14-33-22.jpg)
തിരുവനന്തപുരം: എറണാകുളത്ത് ഫിനാന്‍സ് ടവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
Advertisment
എറണാകുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടി ഫിനാന്‍സ് ടവര്‍ ജിഎടി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിർമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ജില്ലയാണ് എറണാകുളം.
ഫിനാന്‍സ് ടവര്‍ നിർമിക്കുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൂടാതെ, കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി രൂപ പ്രഖ്യാപിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us