Advertisment

അഞ്ചു രൂപയ്ക്ക് മത്തി വാങ്ങി നാട്ടിലൂടെ നടന്ന് പിന്നെ ഒതുക്കത്തില്‍ അത് ഭാരതപ്പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ് വീട്ടില്‍പോകുന്ന തട്ടിപ്പുപോലല്ല മാര്‍ക്ക് ദാനം ! ഒരാളെ പൂതനയെന്ന് വിളിച്ചപ്പോള്‍ ഉണ്ടാകാത്ത വിഷമം മറ്റേയാളെ കിളവനെന്ന് വിളിച്ചപ്പോള്‍ വേണോ ? കൊട്ടിക്കലാശത്തിനു ശേഷമുള്ള സെമി ഫൈനല്‍ തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനം ... ഇങ്ങനെ !!

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

സെമിഫൈനൽ കൊട്ടിക്കലാശം കഴിഞ്ഞുവെങ്കിലും മറക്കുവാനാകാത്ത ചിലത് മനസ്സിന്റെയുള്ളിൽ ഇപ്പോഴും തങ്ങിനിൽക്കുന്നു. ഒന്നാമതായി നമ്മുടെ സ്വന്തം സ്ത്രീകാര്യ കമ്മീഷന് കിട്ടിയ പാർസൽ ആയിരുന്നു .

കേരളത്തിന്റെ ഇപ്പോഴത്തെ ഒരിത് വെച്ചുനോക്കിയാൽ അല്ലെങ്കിൽ ആയമ്മ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയ പ്രസ്സ് മീറ്റുകൾ കാണുകയാണെങ്കിൽ ഇതുനുമപ്പുറം ഒരു സമ്മാനം അവർക്കു കിട്ടിക്കാണില്ല.

ചിലരുടെ സ്വഭാവരൂപീകരണവും അവരുടെ കൂടെ നടക്കുന്നവരും അല്ലെങ്കിൽ അവർ വിശ്വസിക്കുന്ന ആശയങ്ങളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു . ആലത്തൂരിന്റെ എംപി പറഞ്ഞതുപോലെ ഇവരെയൊക്കെ പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഇരട്ടച്ചങ്കുമായി അധികാരത്തിൽ കയറുമ്പോൾ ഇജ്ജാതി അലമ്പുകളെ സ്ത്രീകളുടെ ക്ഷേമത്തിനായി കൊണ്ടുവരുമെന്ന് കേരളജനത ഒരിക്കലും നിരീച്ചതില്ല. ആർക്കാണ് തെറ്റ് പറ്റിയത് ? എവിടെയാണ് തെറ്റ് പറ്റിയത് ?

publive-image

മലപ്പുറത്തെ സുൽത്താനും ഇന്നിപ്പോൾ ഒരു കയ്യബദ്ധമായിരിക്കുകയാണ് ഇന്നത്തെ സർക്കാരിന് . എന്നും എപ്പോഴും ഒരു സമൂഹത്തെ പറ്റിക്കുവാനാകില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് സുൽത്താന്റെ കാരുണ്യവും മാർക്ക് ദാനവും .

ഇതിപ്പോൾ വലതുപക്ഷക്കാരാണ് ചെയ്തതെങ്കിൽ ചുരുങ്ങിയത് നാല് ഹർത്താലുകളും 20 കെഎസ്ആർടിസി ബസുകൾക്ക് പരിക്കും നൂറോളം ഡിവൈഎഫ്ഐ എഐഎസ്എഫ് കാർക്ക് പരിക്കും ഒക്കെ സംഭവിച്ചേനെ .

'വിദ്യാ മന്ത്രി ജേക്കബ് - ചൈനയിൽ പോയതറിഞ്ഞില്ലേ ? കാപ്പിരി സുന്ദരികൾ ഒത്തൊരുമിച്ഛ് റോക്ക് എൻ റോൾ കളിച്ചപ്പോൾ കേരള മക്കൾ കേഴുന്നു '' എന്ന് കമ്പ്യുട്ടറിനെതിരെ സമരം ചെയ്തവരൊക്കെ ഇന്നിപ്പോൾ പോരാളി ഷാജികളായി മലപ്പുറം സുൽത്താനെ വാനോളം വാഴ്ത്തുമ്പോൾ, മലപ്പുറം സുൽത്താൻ ദുബായിലെയും ബംഗ്ലാദേശിലെയും ആഫ്രിക്കയിലെയും ബിസിനസ്സ് പാർട്ണനർമാരെ മാർക്ക് ദാനത്തിലൂടെ സുഖിപ്പിക്കുകയായിരുന്നു .

publive-image

നേതാവിന്റെ മകന്റെ ഐഎഎസ് മാർക്കിനെ വലിച്ചിഴക്കാൻ നോക്കിയ തട്ടിപ്പാണ് ഒരു സുൽത്താൻ രാഷ്ട്രീയത്തിൽ കയറിയ അന്ന് മുതൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് .

വോട്ടഭ്യർത്ഥിക്കുന്നതിനിടയ്ക്ക് റോഡിൽ മുസല്ല വിരിച്ചുള്ള അഭ്യാസ പ്രകടനങ്ങളും, അഞ്ച് രൂപക്ക് നാട്ടിലെ മീൻ കടയിൽ നിന്നും മത്തി വാങ്ങി സിറ്റിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പാവപ്പെട്ട ജനതയുടെ കണ്ണിലുണ്ണിയായി വീട്ടിലേക്ക് മടങ്ങുമ്പോൾ വാങ്ങിയ മത്തി ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞു കളയുന്ന അതേ തട്ടിപ്പുകളാണ് ഇന്നിപ്പോൾ കേരളത്തിലെ മൊത്തം ജനതയോടും മന്ത്രിയാക്കിയ പാർട്ടിയോടും ചെയ്യുന്നത് .

പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്നുള്ളത് ഇപ്പറഞ്ഞ സുൽത്താനും അറിയാം. പക്ഷെ തന്നെ പാലൂട്ടി വളർത്തിയ ആളിന്റെ കൈകളിൽ കൊത്തുവാൻ സഹായിച്ച പാർട്ണണർമാരെ മറക്കുവാനാകില്ലല്ലോ .

അവർ ആവശ്യപ്പെടുന്ന ആളിന് ജോലിക്ക് വെക്കാനും അവർ ആവശ്യപ്പെടുന്ന ആളിന് പരീക്ഷയിൽ ജയിക്കാനും സഹായിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ അവർ തിരിച്ചും സഹായിച്ചില്ലെങ്കിലോ ?

publive-image

ഇന്നിപ്പോൾ അഞ്ചിടത്തെ പോരാട്ടങ്ങളിൽ പാലാരിവട്ടത്തെ പഞ്ചവടിപ്പാലം ഫെയിം ജനാബ് ഇബ്രാഹിം കുഞ്ഞിനേയും കൊച്ചാപ്പന്റെ മകനെ ജോലിക്ക് കയറ്റിയ ജോലീൽ കേറ്റിക്കും പ്രസംഗിക്കുവാനും വോട്ടു പിടിക്കുവാനും അവസരം നിഷേധിച്ച പാർട്ടിക്കാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം അവരെ തിന്മ മരങ്ങളായി പ്രഖ്യാപിക്കുകയും ചെയ്ത സോഷ്യൽ മീഡിയ , അതേ സമയത്ത് നന്മ മരങ്ങളായ പ്രളയം നൗഷാദിനും ഫിറോസ് ചാരിറ്റിപ്പറമ്പിലിനും നല്ല അവസരങ്ങളാണ് ഇടതും വലതും നൽകിയത് .

നാട്ടുകാർ അകമഴിഞ്ഞ് കൊടുത്ത സാധനങ്ങളെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വണ്ടിയിൽ കയറ്റി വിട്ട മേയർ ബ്രോക്ക് വേണ്ടി പ്രളയം നൗഷാദും രണ്ടു പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുവാൻ അഞ്ച് പവൻ വീതം നൽകിയ കമറുദ്ധീൻ ഇച്ഛക്ക് വേണ്ടി ഫിറോസ് ചാരിറ്റിപ്പറമ്പിലും പ്രചാരണത്തിന് ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലെ ചിലര്‍ക്ക് അസൂയ മൂത്തു കുരുപൊട്ടി .

നന്മ മരങ്ങളുടെ കാതലുകൾ മൂത്തു എന്നറിഞ്ഞ ഇവർക്ക് ആ മരങ്ങളുടെ മേലെ കോടാലി വെക്കണം . പൊട്ടന്മാരായ നന്മമരങ്ങൾ ഇന്നാ പിടിച്ചോ എന്നും പറഞ്ഞുകൊണ്ട് സ്വന്തം കടക്കൽ കോടാലി വെക്കുവാൻ നിന്ന് കൊടുത്തപ്പോൾ മൂർച്ഛയില്ലാത്ത കോടാലികൊണ്ട് വന്നവരും പോയവരും ഒക്കെ ഒന്ന് വെട്ടിനോക്കി .

മരങ്ങൾക്ക് ക്ഷതം ഏറ്റെങ്കിലും കോടാലിയുടെ വായ പോയതല്ലാതെ വേറെ മെച്ചം ഒന്നും ഉണ്ടായില്ല. ഈ നന്മ മരം എന്ന് പറയുന്ന ആൾ വായതുറക്കാൻ പാടില്ലായിരുന്നു . അദ്ദേഹത്തിന്റെ പണിയായ പരസ്പര സഹായം അദ്ദേഹം ചെയ്തുകൊണ്ടിരിക്കുക .

ആരെയും കണക്കുകൾ കാണിക്കാനോ അതൊക്കെ ബോധിപ്പിക്കുവാനോ നിന്ന് കൊടുക്കാതിരിക്കുക . സർക്കാർ ചട്ടങ്ങൾ പാലിക്കുക .

publive-image

അലിബാബയും നാൽപ്പത് ഉപദേശകരും എന്നാരോ പറഞ്ഞതുപോലെ കേരളഭരണം ലോക കേരളസഭകളായി മാറുമ്പോൾ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം എന്നതുപോലെ മൂത്ത സഖാവിന്റെ ഭരണപരിഷ്കാരങ്ങളെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അല്ലെങ്കിൽ പ്രസംഗിച്ചാൽ, ചെയർമാന്റെ പ്രായം രേഖപ്പെടുത്തിയാൽ ആരും വിഷമിച്ചിട്ട് കാര്യമില്ല .

കാരണം അത്രമാത്രം ആളുകളെ കളിയാക്കുകയും കുറ്റം പറയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തയാളാണ് ഇന്നത്തെ പരിഷ്കാര ചെയർമാൻ .

മന്ത്രി സുധാകരൻ പൂതനയെന്നു ഒരാളെ വിളിച്ചപ്പോൾ ഇല്ലാത്ത വേദന എംപി സുധാകരൻ കിളവൻ എന്ന് വിളിച്ചപ്പോൾ വരേണ്ടതായ കാര്യമില്ല . കാരണം ഇത് കേരളമാണ് , കറിവേപ്പിലകളുടെയും ഊമ്പൻ ചണ്ടികളുടെയും പരനാറികളുടെയും നികൃഷ്ട ജീവികളുടെയും സ്വന്തം നാട് .

ഒരു സമൂഹത്തെ തകർത്തെറിയുവാൻ ആറ്റം ബോംബുകളോ മിസൈലുകളോ ആവശ്യമില്ല. അതിന് ആ രാജ്യത്തിന്‍റെ വിദ്യാഭ്യാസ നിലവാരത്തെ തകർക്കുകയോ പരീക്ഷകളിൽ കള്ളം ചെയ്യുവാൻ അനുവദിക്കുകയും ചെയ്താൽ മതിയാകും .

അത്തരം മന്ത്രിമാരാൽ നോട്ടുകൾ നിരോധിക്കപ്പെട്ടേക്കാം , അത്തരം ഡോക്ടർമാരാൽ രോഗികൾ മരിച്ചുവീണേക്കാം ! അത്തരം എൻജിനീയർമാരാൽ പാലങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണേക്കാം ! അത്തരം സാമ്പത്തിക വിദഗ്ദരാൽ സാമ്പത്തിക തകർച്ച ഉണ്ടായേക്കാം ! അത്തരം മത പണ്ഡിതരാൽ മനുഷ്യത്വം മരിച്ചു വീണേക്കാം , അത്തരം ന്യായാധിപന്മാരാൽ നീതി കുഴിച്ചുമൂടപ്പെട്ടേക്കാം !!!

നേതാവിന്റെ മകന്റെ ഡിഎൻഎ ടെസ്റ്റ് റിസൾട്ട് കാത്തിരുന്നുകൊണ്ട് നന്മമരം ദാസനും പാർസലായി വന്ന പൊതി തുറന്നുകൊണ്ട് മിസിസ് വിജയനും

dasanum vijayanum
Advertisment