സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിംഗ് ഏജന്റുമാർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായവരിൽ പരിശോധന നടത്തുന്നതിനാൽ അടുത്ത ദിവസങ്ങളിലും കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 19,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പ്രതിദിന കേസുകൾ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകുകയാണ് ആരോഗ്യ വകുപ്പ്.പരിശോധന വർധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം.ക്ഷാമം പരിഹരിച്ച് പരമാവധി പേരിലേക്ക് വാക്‌സിൻ എത്തിക്കാനും നീക്കം നടക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്‌സിൻ അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Advertisment