Advertisment

കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംവാദം, വെർച്വൽ (സും) ഡിബേറ്റ്, ഡിസംബർ 6ന് വൈകുന്നേരം 7മണിക്ക്: കേരള ഡിബേറ്റ് ഫോറം യുഎസ്എ

New Update

publive-image

Advertisment

ഹ്യൂസ്റ്റൺ: കേരളത്തിൽപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെ ചൂടേറിയ തെരഞ്ഞെടുപ്പ്പ്ര പ്രചരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ ഇലക്ഷൻ (സും) ഡിബേറ്റ്, ഡിസംബർ6, ഞായറാഴ്ചവൈകുന്നേരം, 7 മണിമുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം - ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു.

അമേരിക്കൻ പ്രവാസിക്കും കേരളത്തിലെ വിവിധപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ന്യായമായ പല അവകാശങ്ങളും നേടിയെടുക്കേണ്ടതുണ്ട്.

അവർക്കവിടെ വീട്ടുകാർ ഉണ്ട്, സ്വന്തക്കാരുണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്.  അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്.

അവരവിടെ വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരോട് നീതിപ്രവർത്തിക്കാറില്ല.

ഈ കൊറോണാ കാലത്തും നാട്ടിലെത്തിയ അവർ, നാട്ടുകാരിൽനിന്നും ഭരണകർത്താക്കളിൽനിന്നും നേരിടേണ്ടിവന്ന അവജ്ഞയും വെറുപ്പും എല്ലാവർക്കും അറിവുള്ളതാണല്ലോ.

അതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ, അഴിമതി രഹിതരും നീതിനിഷ്ഠരുമായ സ്ഥാനാർത്ഥികൾ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെകൂടെ ആവശ്യമാണ്.

പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ, അടിയും, ചവിട്ടും തുപ്പും കേരളരാഷ്ട്രീയക്കാരിൽനിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന അമേരിക്കൻ മലയാളികളും നേതാക്കന്മാരും ഒക്കെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.

കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തുസമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധുനിയമനങ്ങൾ, നികുതിവെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകൾ,  ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, സ്പ്രിങ്ക്ലെർഅഴിമതി,  കള്ളപ്പണംവെളുപ്പിക്കൽ, ഖുർആൻകയറ്റുമതി, ഈന്തപ്പഴത്തിൽ സ്വർണക്കടത്ത്, സോളാർ അഴിമതി, ബാർ കോഴ, കെഎസ്എഫ്ഇ കള്ളപ്പണംവെളുപ്പിക്കൽ, മെഡിക്കൽ ചികിത്സാപിഴവുകൾ, രാഷ്ട്രീയ പാർട്ടികളുടെ തത്വദീക്ഷയില്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ,  ജനപ്രതിനിധികളെ ചാക്കിട്ടുപിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ, വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം എല്ലാം ഈ തദ്ദേശ തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാൽ ആ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാകും.

ഡിസംബർ 6, ഞായർ, വൈകുന്നേരം 7 മണിമുതൽ (ഈസ്റ്റേൺടൈം-ന്യൂയോർക്ക് ടൈം)  വെർച്വൽ (സും) ഡിബേറ്റ് കോൺഫ്രൻസ് ആരംഭിക്കുക.  ഈ ഓപ്പൺ ഫോറം യോഗപരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്.

മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈപ്രോഗ്രാം ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ (സും)  മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ്തുറന്ന്താഴെകാണുന്നഐഡി, തുടർന്ന്പാസ്‌വേഡ്കൊടുത്തുകയറുക.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺസമയം7  മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

Date: 12-6-2020  Sunday  Time: 7 PM  (Eastern Time) New York Time

Join Zoom Meeting: https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

എ.സി. ജോർജ്: 281 741 9465, സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522

 

us news
Advertisment