Advertisment

കേരളത്തിൽ നിക്ഷേപ സൗഹാർദ്ദം ഇല്ല; നിക്ഷേപങ്ങളുമായി കേരളത്തിലേക്ക് വരൂ എന്നു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും അധരവ്യായാമം മാത്രം - കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദത്തിൽ പ്രവാസികൾ

New Update

publive-image

Advertisment

ഹ്യൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്യുടെ ആഭിമുഖ്യത്തിൽ ജൂലൈ 30 നു വൈകുന്നേരം വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം അമേരിക്കൻ പ്രവാസികളും ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഒരു നിക്ഷേപ സൗഹൃദ അന്തരീക്ഷം അല്ല ഉള്ളതെന്ന് അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങളുമായി കേരളത്തിലേക്ക് വരൂ എന്നു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തുന്ന പ്രഖ്യാപനങ്ങൾ വെറും അധരവ്യായാമം മാത്രം. അവിടെ നിക്ഷേപങ്ങളും പദ്ധതികളും ആരംഭിക്കാൻ വെറും ഏക ജാലകത്തിലൂടെ സാധിക്കാം എന്നു പറയുന്നത് വെറും പൊള്ളത്തരം ആണ്.

അനേക ജാലകങ്ങളും ഉപ ജാലകങ്ങളും കടമ്പകളും കടന്നുവേണം പദ്ധതികളിൽ കാലു വയ്ക്കാൻ. പെർമിറ്റ്കളും ലൈസൻസുകളും ലഭ്യമാകാൻ എത്രപേർക്കാണ് കൈക്കൂലി കൊടുക്കേണ്ടത് എത്ര പേരുടെ കാലുകളാണ് പിടിക്കേണ്ടത്.

വല്ലതും തുടങ്ങി വച്ചാൽ പിന്നെ അവിടത്തെ ചോട്ടാ ബഡാ നേതാക്കന്മാർ, തൊഴിലാളി നേതാക്കന്മാരെ എല്ലാം കൈക്കൂലി കൊടുത്തും പൂജിച്ചും സദാ കൈമണി അടിച്ചും പ്രീതിപ്പെടുത്തി കൊണ്ടിരുന്നില്ലെങ്കിൽ നിങ്ങളുടെ സംരംഭങ്ങൾ തകർക്കപ്പെട്ടു... നിങ്ങൾ ആത്മഹത്യ പോലും ചെയ്യേണ്ട ഗതികേട് വന്നു എന്നിരിക്കും. ഇപ്രകാരമുള്ള അഭിപ്രായങ്ങളാണ് പങ്കെടുത്ത ബഹുഭൂരിപക്ഷം പറഞ്ഞത്.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും താളത്തിനൊത്ത് നിങ്ങൾ തുള്ളിയില്ലെങ്കിൽ നിങ്ങളുടെ പക്ഷത്ത് എന്ത് ന്യായം ഉണ്ടെങ്കിൽ പോലും, നിങ്ങളുടെ പേരിലും നിങ്ങളുടെ കമ്പനിയുടെ പേരിൽ ഒക്കെ എന്ത് വയലേഷൻ ചാർത്താൻ എന്തും മെനഞ്ഞെടുക്കാൻ അവിടുത്തെ ബ്യൂറോക്രാറ്റിക് സംവിധാനത്തിന് എളുപ്പം കഴിയും.

റിപ്പോർട്ട് ചെയ്യപ്പെട്ടതും അതിലുപരി റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്ര അനുഭവകഥകൾ, കദന കഥകൾ സ്വദേശികൾക്കും തദ്ദേശീകൾക്കും പ്രത്യേകിച്ച് പ്രവാസികൾക്കും പറയാൻ പറ്റും. നിങ്ങൾക്ക് വാഗ്ദാനങ്ങൾ തന്ന അല്ലെങ്കിൽ എഗ്രിമെൻറ് ഒപ്പുവച്ച മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ എപ്പോൾ വേണമെങ്കിലും മാറാം. സർവ്വ കുറ്റവും വയലേഷൻസും നിങ്ങളുടെയും നിങ്ങളുടെ കമ്പനിയുടെ മേൽ ചാർത്തി അവർക്ക് രക്ഷപ്പെടാം.

അവർക്ക് പലർക്കും അവർ അവകാശപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ആത്മാർത്ഥത സത്യസന്ധത കാണണം എന്ന് യാതൊരു നിർബന്ധവുമില്ല. അധിക പക്ഷവും അതും അവിടെ പ്രവാസികൾക്ക് പ്രത്യേകം നീതി നിഷേധിക്കപ്പെടുന്നു.

അമേരിക്കയുടെ നാനാഭാഗത്തുനിന്നും ഈ സംവാദത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം വ്യക്തികളുടെയും അഭിപ്രായം ഇതൊക്കെ തന്നെയായിരുന്നു. പ്രവാസിക്ക് നാടിനോട് പ്രതിബദ്ധത ഉണ്ട്, ഗൃഹാതുര ചിന്തകൾ ഉണ്ട്. അവരും ദേശത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്നാൽ അവരോട് മിക്കവാറും തദ്ദേശവാസികൾക്ക്, ഉദ്യോഗസ്ഥർക്ക് ഒരുതരം അസൂയയും ശത്രുത ആണുള്ളത്.

അവർ നാടിനെ എത്ര സഹായിച്ചാൽ തന്നെയും എന്നും അവർക്ക് അവിടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പല സർക്കാർ നയങ്ങളും നിയമങ്ങളും പ്രവാസി സൗഹാർദ്ദം അല്ല. അവർക്കെതിരെയുള്ള വിലക്കുകളാണ് അധികവും. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും എങ്ങനെ തടയിടാം എന്നതാണ് നാട്ടിലെ അധിക പക്ഷം സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് അനുഭവസ്ഥർ ആയ അനേകം പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രവാസികളുടെ ഭൂമിക്കും സ്വത്തിനും അവിടെ മതിയായ സംരക്ഷണം ഇല്ല. അത് ക്രയവിക്രയം ചെയ്യാൻ അവർ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. ഇതൊക്കെ പരിഹരിക്കാമെന്ന് അവിടത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അധരവ്യായാമം നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രയോഗത്തിൽ ആകുന്നില്ല. കപ്പൽ ഇന്നും തിരുനക്കര തന്നെ. ഡിബേറ്റിൽ പങ്കെടുത്തവർ ആത്മ രോഷത്തോടെ അഭിപ്രായപ്പെട്ടു.

യുഎസിൽ ഉള്ള മിക്ക സംഘടനകളും ഈ വക പ്രശ്നങ്ങൾ നാട്ടിലെ അധികാര വർഗ്ഗത്തിന് മുന്നിൽ അവതരിപ്പിക്കാൻ കാര്യമായി ശ്രദ്ധിക്കാറില്ല. ഈ സംഘടനക്കാർ നാട്ടിലെ നാനാവിധ രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും സിനിമാ താരങ്ങളെയും നേരിലും വെർച്ച്വൽ ആയും യോഗങ്ങൾ സംഘടിപ്പിച്ചു പരസ്പരം പാടി പുകഴ്ത്താനാണു ശ്രമിക്കാറ്.

കൂട്ടത്തിൽ നിന്ന് ഫോട്ടോയെടുത്ത് നിറംപിടിപ്പിച്ച പത്രവാർത്തകൾ കൊടുക്കുവാനാണ് അവരുടെ താല്പര്യം. അവരെല്ലാം നാട്ടിൽ ചെയ്യുന്ന സേവനങ്ങൾ മഹത്തരങ്ങൾ തന്നെയാണ്. എന്നാൽ പ്രവാസികൾക്ക് ലഭ്യമാകേണ്ട ന്യായമായ സൗകര്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ അവർ ശ്രമിക്കുന്നതായി കാണുന്നില്ല എന്നത് ദുഃഖകരമായ ഒരു അവസ്ഥയാണെന്ന് കേരള ഡിബേറ്റ് ഫോറം ചൂണ്ടിക്കാട്ടി.

കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച സംവാദത്തിലും ഓപ്പൺ ഫോറത്തിലും പൊതുജനങ്ങളും സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രവർത്തകരും പത്ര മാധ്യമ പ്രവർത്തകരുമായ, ജോർജ് പാടിയേടം, സജി കരിമ്പന്നൂർ, ജോർജ് നെടുവേലിൽ, തോമസ് ടി ഉമ്മൻ, തോമസ് ഒലിയൻകുന്നേൽ, ആൻറ്റോ കണ്ണാടൻ, കുഞ്ഞമ്മ മാത്യു, എൽ സി ജോർജ് , ഫിലിപ്പ് മാരേട്ട്, പി പി ചെറിയാൻ, എബ്രഹാം തോമസ്, സിൽവി വർഗീസ്, രവീന്ദ്രൻ നാരായണൻ, വീണ നായർ, വർഗീസ് ഡെൻവർ, രാജീവ് നായർ, ജെയിംസ് ജോർജ്, ജോണി ജോസഫ്, ജോസ് മാത്യു , യു എം അബ്ദുറഹ്മാൻ, മേരി ജോസഫ്, ഐ സ് ചാക്കോ, ജോസ് വർക്കി തുടങ്ങിയവർ സജീവമായി പങ്കെടുത്തു സംസാരിച്ചു. സംവാദത്തിന് മോഡറേറ്ററായി എ. സി. ജോർജ് പ്രവർത്തിച്ചു.

Virtual Zoom Meeting Youtube Link is given below:

">

us news
Advertisment