Advertisment

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ; ജൂലൈ ഒന്ന് വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് ; നാളെ മുതൽ മത്സ്യ ബന്ധത്തിന് പോകാൻ വിലക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
publive-image
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി എറണാകുളം, തൃശൂർ, പാലക്കാട്‌, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നി ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട്‌, വയനാട്, കോഴിക്കോട് കാസറഗോഡ്, കണ്ണൂർ എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട്.

നാളെ മുതൽ  ആലപ്പുഴ, ഇടുക്കി, പാലക്കാട്‌, മലപ്പുറം, തൃശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ , വയനാട് എന്നി ജില്ലകളിലാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്. 30 ന് ആലപ്പുഴ, ഇടുക്കി, തൃശൂർ , കോട്ടയം ,എറണാകുളം ,പാലക്കാട്‌, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂലൈ ഒന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ. കാസറഗോഡ്. ജില്ലകളിലും, യെല്ലോ അലേർട്ട് അറിയിച്ചിട്ടുണ്ട്.

കേരള ലക്ഷദ്വീപിൽ നാളെ മുതൽ മത്സ്യ ബന്ധത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ജൂലൈ ഒന്ന് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

Advertisment