New Update
പാലാ: ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റോഡിൽ കാളകെട്ടിയിൽ വച്ച് ക്രിസ്തുമസ് രാത്രി ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്ര സംവിധായകനും നടനുമായിരുന്ന കരുൺ മനോഹർ (25) അന്തരിച്ചു.
Advertisment
/sathyam/media/post_attachments/yEyzTS704QPrqv2Ya0PS.jpg)
പ്ലാശനാൽ ആലപ്പാട്ട് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടത്തി.
ബുധനാഴ്ച രാത്രി 10.30 ന് കാളകെട്ടിയിലായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രാമധ്യേ ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിയുകയായിരുന്നു.
കോസ്റ്റ്യും ഡിസൈനര്‍ അരുൺ മനോഹറിന്റെ സഹോദരനാണ് കരുണ്‍.
ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസിലും പിഷാരടി ചിത്രമായ ഗാനഗന്ധര്‍വനിലും അഭിനയിച്ചിട്ടുണ്ട്. പിഷാരടിയുടെ ആദ്യ ചിത്രമായ പഞ്ചവര്‍ണ്ണ തത്തയിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കരുണ്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us