Advertisment

വാളയാറിലെ പിഞ്ചുബാലികമാരുടെ കൊലപാതകികള്‍ രക്ഷപെടുവാനുണ്ടായ സാഹചര്യം പോലീസിന്റെയും നിയമവകുപ്പിന്റെയും കൃത്യവിലോപം. ജുഡീഷ്യല്‍ അന്വഷണമോ സിബിഐ അന്വേഷണമോ വേണം - അഡ്വ.പി.റ്റി.രാധാകൃഷ്ണന്‍.

New Update

തിരുവനന്തപുരം:  വാളയാറില്‍ രണ്ട് പിഞ്ചുബാലികമാരെ അതിക്രൂരമായി പീഢിപ്പിയ്ക്കുകയും നിഷ്ഠൂരമായി കൊലപ്പപെടുത്തുകയും ചെയ്ത പ്രതികള്‍ രക്ഷപ്പെട്ടത് പോലീസിന്റെയും നിയമവകുപ്പിന്റെയും ഗുരുതരമായ കൃത്യവിലോപമാണന്ന് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.റ്റി.രാധാകൃഷ്ണന്‍ പറഞ്ഞു. അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണം.

Advertisment

publive-image

ആദിവാസികളെയും അവരുടെ കുട്ടികളെയും മാവോയിസ്റ്റ്കളെന്ന് പറഞ്ഞ് കൊല്ലുകയും പീഢിപ്പിയ്ക്കുകയും ചെയ്യുന്ന തണ്ടര്‍ ബോള്‍ട്ടിന്റെ പ്രവര്‍ത്തനവും യാതൊരു പ്രകോപനവും ഉണ്ടാകാതിരുന്നിട്ടുകൂടി മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുന്ന സംഭവങ്ങള്‍ ഇന്ത്യ ഒട്ടാകെ നടക്കുമ്പോള്‍ പോലീസും സര്‍ക്കാരും അതിനെതിരെ സ്വീകരിയ്ക്കുന്ന നിലപാടും നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും വിരുദ്ധമാണന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു എന്ന് രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

വാളയാറിലെ പിഞ്ചുബാലികമാരുടെ കൊലപാതകവും മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നതും

സിറ്റിംഗ് ജഡ്ജിയെകൊണ്ടോ സിബിഐ യെ കൊണ്ടോ അന്വേഷിപ്പിയ്ക്കണമെന്ന് സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ആവശ്യപ്പെടുന്നു എന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം തിരുവനന്തപുരം ജില്ലാപ്രസിഡന്റ് ശ്രീമതി.എം.നസ്രത്ത് നേതൃത്വം നല്‍കിയ ഡിജിപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എം.നസ്രത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സിപിഐ എംഎല്‍ സംസ്ഥാന സെക്രട്ടറി പി.സുശീലന്‍, എസ്ജെവിഎഫ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഒ.ജെ.ജോസഫ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്, ബെന്നി കൊടിയാറ്റില്‍, എബിസണ്‍, കൃഷ്ണപ്രസാദ്, അലി ഫാത്തിമ,രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment