Advertisment

പ്രസന്നന്‍ ആനിക്കാടിന്റെ കാര്‍ട്ടൂണ്‍ സമാഹാരം 'ആകൃതി വികൃതി' പ്രകാശനം ചെയ്തു. കഴിഞ്ഞ നാലു ദശകങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലുണ്ടായ ആകൃതികള്‍, വികൃതികള്‍ തന്നെ ആയിരുന്നു എന്ന് വരയിലൂടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയ ഉജ്ജ്വല കാര്‍ട്ടൂണുകള്‍ !

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കൊച്ചി: മലയാളത്തിലെ ഒട്ടുമിയ്ക്ക പത്രങ്ങളിലെയും മറ്റ് പ്രസിദ്ധീകരണങ്ങളിലെയും കാര്‍ട്ടൂണ്‍ പംക്തികളിലെ നിറസാന്നിദ്ധ്യമായ പ്രസന്നന്‍ ആനിക്കാടിന്റെ പ്രഥമ കാര്‍ട്ടൂണ്‍ സമാഹാരം 'ആകൃതി വികൃതി' പ്രകാശനം ചെയ്തു.

Advertisment

publive-image

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച 'കൃതി ബുക്ക് ഫെയര്‍ 2020' ന്റെ വേദിയില്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, പ്രമുഖ കാരിക്കേച്ചറിസ്റ്റ് അഞ്ചന് ''ആകൃതി വികൃതി'' നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

കാര്‍ട്ടൂണ്‍ വരയിലെ സൗന്ദര്യവും വിമര്‍ശനം ലക്ഷ്യത്തില്‍ തന്നെ കൊള്ളിയ്ക്കാനുള്ള അനിതരസാധാരണമായ പ്രാഗല്‍ഭ്യവും കൊണ്ട് പ്രസന്നന്‍ ആനിക്കാടിന്റെ കാര്‍ട്ടൂണുകള്‍ വ്യത്യസ്തവും സ്വീകാര്യതയും ഉളവാക്കുന്നു.

publive-image

മലയാളത്തിലെ ഒട്ടുമിയ്ക്കവാറുമുള്ള പ്രസിദ്ധീകരണങ്ങളിലും സജീവവും സൗമ്യവുമായ സാന്നിദ്ധ്യമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടുകളില്‍ വരച്ചതില്‍ നിന്നും തിരഞ്ഞെടുത്ത കാര്‍ട്ടൂണുകള്‍ ആണ് ഈ പുസ്തകത്തില്‍. കോട്ടയത്തെ ഡോണ്‍ ബുക്ക്സ് ആണ് പ്രസാധകര്‍.

പ്രകാശന ചടങ്ങില്‍ മുന്‍ എംഎല്‍എ വി.എന്‍.വാസവന്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. തനൂജ ഭട്ടതിരിപ്പാട് പുസ്തകാസ്വാദനം നടത്തി.

കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, സ്ത്രീധനം മാസിക എഡിറ്റര്‍ സീമ മോഹന്‍ലാല്‍,കാര്‍ട്ടൂണിസ്റ്റ് ഇ.പി.പീറ്റര്‍, ഡോ.മേരി അനിത തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസന്നന്‍ ആനിക്കാട് സ്വാഗതവും ഡോണ്‍ ബുക്ക്സ് ഉടമ അനില്‍വേഗ നന്ദിയും പറഞ്ഞു.

Advertisment