Advertisment

കമ്പനിയുടെ എല്ലാ അംഗങ്ങളും ചേർന്ന് കൈവരിച്ച നേട്ടങ്ങളുടെയും പാരമ്പര്യത്തിന്റെയും ഗുണഭോക്താവാണ് താനെന്ന് എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ ധനേസ രഘുലാൽ. തങ്ങൾക്ക് കിട്ടിയ അംഗീകാരം ആവേശത്തോടെ ഏറ്റുവാങ്ങി ജീവനക്കാർ

New Update

തൃശൂർ: മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ഊഷ്മളമായ ബന്ധം വിളിച്ചോതുന്ന വാക്കുകളായിരുന്നു ധനേസ രഘുലാലിന്റേത്. എലൈറ്റ് ഗ്രൂപ്പിലെ മുഴുവൻ ജീവനക്കാരെയും സാക്ഷി നിർത്തി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി ആർ രഘുലാലിന്റെ മകൾ, കമ്പനിയുടെ പുതിയ എക്സിക്യുട്ടീവ് ഡയറക്ടർ ധനേസ രഘുലാൽ വിനയാന്വിതയായി പ്രസ്താവിച്ചു, "കമ്പനിയുടെ എല്ലാ അംഗങ്ങളും ചേർന്ന് കൈവരിച്ച നേട്ടങ്ങളുടെയും പാരമ്പര്യത്തിന്റെയും ഗുണഭോക്താവാണ് ഞാൻ".

Advertisment

publive-image

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ പ്രഥമ സ്ഥാപക ദിനാഘോഷ വേദിയിൽ ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ധനേസ രഘുലാൽ.

"കമ്പനിയിലെ ഓരോരുത്തരുടെയും തുടർച്ചയായ കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ടാണ് എന്റെ അച്ഛൻ കമ്പനി വികസിപ്പാൻ സാധിച്ചത്. ഓരോ വർഷവും കമ്പനി വളരുന്നതിന് സാക്ഷ്യം വഹിക്കാനും എനിക്ക് സാധിച്ചു.

അച്ഛന്റെ പാത പിന്തുടർന്ന് സഹകരണപരമായ പരിശ്രമങ്ങളോടെ കമ്പനിയുടെ സേവനങ്ങൾ പരിശ്രമങ്ങളോടെ കമ്പനിയുടെ സേവനങ്ങൾ കൂടുതൽ അഭിവൃദ്ധിപ്പെടുത്തു൦. കൂടുതൽ വൈവിധ്യവും സമഗ്രവുമായ ഫുഡ് ബ്രാൻഡ് എന്ന നിലയിൽ നിലവിലെ വിപണി വിഹിതം വർധിപ്പിക്കാനായിരിക്കും ഊന്നൽ നൽകുന്നത്.

"എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് പുറമെ സംഘടനാപരമായ സംസ്കാരം വളർത്തിക്കൊണ്ട് ഉത്പാദന ക്ഷമത വർധിപ്പിക്കാനും പ്രോത്സാഹനം പകർന്നു പ്രേരകശക്തിയായി പ്രവർത്തിക്കാനും ഞാൻ ശ്രമിക്കും"

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പ് സി എം ഡി, ടി ആർ രഘുലാലിന്റെ മകളാണ് ധനേസ. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ പ്രകൃതി സൗഹാർദ്ദപരവും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണ ഉത്പന്നങ്ങൾ നൽകുവാൻ ലക്ഷ്യമിടുന്നു. സീറോ കാർബൺ എമിഷൻ കമ്പനിയായി മാറുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചിട്ടുണ്ട്.

എന്റർപ്രണർഷിപ്പ് പഠനത്തിൽ ലോക പ്രശസ്തമായ അമേരിക്കയിലെ ബോസ്റ്റണിലുള്ള ബാബ്‌സൺ കോളേജിൽ നിന്ന് എന്റർപ്രണർഷിപ്പ് ആൻഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റിൽ പഠനമികവിനുള്ള സ്കോളർഷിപ്പോടെയാണ് ധനേസ ബിരുദം നേടിയത്.

സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് എലൈറ്റ് ഗ്രൂപ്പിന്റെ ടി ആർ രഘുലാൽ സസ്‌റ്റെയിനബിലിറ്റി ഇന്നവേഷൻസ് പുരസ്കാരം മാലിന്യ രഹിത ലോകം എന്ന സംരംഭവുമായി പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് എക്കോ സൊലൂഷൻസ് സ്ഥാപകനും സി ഇ ഓയുമായ ജാബിർ കാര്യാട്ടിന് സമ്മാനിച്ചു.

എല്ലാ ജീവനക്കാർക്കും തുണികൊണ്ടുള്ള ഗ്രോബാഗിൽ 'ചായ മൻസ' ചെടി സമ്മാനിച്ചു.

കണ്ണൂർ, എട്ടിക്കുളം എം എ എസ് എസ് ജി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകൻ കെ സി സതീശന്റെ മേൽനോട്ടത്തിൽ ഗ്രോ ബാഗ് വികസിപ്പിച്ച ആറാം ക്ലാസ് വിദ്യാർത്ഥികളായ ഇ ഷമീർ, എം പി മുഹമ്മദ് അസ്മി എന്നിവരെ ചടങ്ങിൽ ധനേസ രഘുലാൽ ആദരിച്ചു.

ഫുഡ് പ്രോസസിംഗ്, റിയൽ എസ്റ്റേറ്റ്, സോളാർ എനർജി തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പിന്റെ ഫുഡ്സ് വിഭാഗം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണ ഉത്പാദന കമ്പനികളിലൊന്നാണ്.

ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിലുമായി 1800 വിതരണക്കാർ വഴി 70000 വിൽപ്പന കേന്ദ്രങ്ങളിലൂടെ എലൈറ്റ് ബ്രാൻഡ് ലഭ്യമാണ്.

ഇന്ത്യയ്ക്ക് പുറത്ത് മിഡിൽ ഈസ്റ്റ്, യു എസ്, യു കെ, യൂറോപ്പ്, കാനഡ, സിംഗപ്പൂർ, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, തായ്‌വാൻ, ഇസ്രായേൽ, മലേഷ്യ തുടങ്ങിയ വിപണികളിലും എലൈറ്റ് ബ്രാൻഡ് ലഭ്യമാണ്.

Advertisment