Advertisment

ചങ്ങനാശ്ശേരി - കുട്ടനാട് പ്രതിഭാ നവരത്ന അവാർഡ് 2020: ഗൂഗിൾ ഫോം വോട്ടിംഗ്

New Update

കോട്ടയം:  ചങ്ങനാശ്ശേരി - കുട്ടനാട് പ്രദേശത്തു നിന്നും വിവിധ മേഖലകളിൽ അസാമാന്യ പ്രതിഭ തെളിയിച്ച 9 പ്രതിഭകളുടെ പേരിലുള്ള അവാർഡുകൾ ഇവയാണ്;

Advertisment

publive-image

1. ഭാരത കേസരി മന്നത്തു പത്മനാഭൻ അവാർഡ് - സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നേതൃത്വ മികവ്.

2. സെന്റ്. ചാവറ കുര്യാക്കോസ് ഏലിയാസ് അവാർഡ് - വിദ്യാഭ്യാസ മേഖലയിലെ മികവ്

3. കേരള പാണിനി എ. ആർ. രാജരാജ വർമ്മ അവാർഡ് - മലയാള സാഹിത്യ രംഗത്തെ മികവ്.

4. ഉദയാ കുഞ്ചാക്കോ അവാർഡ് - കലാ സാംസ്കാരിക നാടക സിനിമ മേഖലയിലെ മികവ്.

5. സ്വാമി ആതുരദാസ് അവാർഡ് - ആതുര സേവന ആതുര ശുശ്രൂഷ മേഖലയിലെ മികവ്.

6. കായൽ രാജാ ജോസഫ് മുരിക്കൻ അവാർഡ് - ബിസിനസ് കാർഷിക മേഖലയിലെ മികവ്.

7. സർദാർ കെ. എം. പണിക്കർ അവാർഡ് - ഗവണ്മെന്റ് സർവീസ്, സയൻസ് & ടെക്നോളജി മേഖലയിലെ മികവ്.

8. ഡി. ജി. പി എം. കെ. ജോസഫ് അവാർഡ് - സ്പോർട്സ് & ഗെയിംസ്, പ്രതിരോധ പോലീസ് മേഖലകളിലെ മികവ്.

9. പി. എൻ. പണിക്കർ അവാർഡ് - പത്രപ്രവർത്തനം, മീഡിയ, ലൈബ്രറി മേഖലകളിലെ മികവ്.

ചങ്ങനാശ്ശേരി - കുട്ടനാട് പ്രതിഭാ സഹകരണ സഖ്യത്തിന്റ പ്രതിഭാ സംഗമം നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്ക് നീട്ടി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

എന്നാൽ പ്രതിഭാ നവരത്ന അവാർഡ് നൽകി ആദരിക്കുന്നതിന് ചങ്ങനാശ്ശേരി - കുട്ടനാട് പ്രദേശത്തു നിന്നും വിവിധ മേഖലകളിൽ അസാധാരണ പ്രതിഭ തെളിയിച്ച 9 പ്രതിഭകളെ തീരുമാനിക്കുന്നതിന് 2020 മാർച്ച്‌ 31നകം നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നതിന് ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും നിരവധി വ്യക്തികൾ തങ്ങളുടെ അഭിപ്രായങ്ങൾ സമർപ്പിക്കുകയുണ്ടായി.

9 വിഭാഗത്തിലും ലഭ്യമായ നിർദ്ദേശങ്ങൾ പൊതുജന അഭിപ്രായത്തിനായി സമർപ്പിക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും 3 പേരെ വീതം ഫൈനൽ റൗണ്ടിലേക്ക് 2020 മെയ്‌ 31നകം തെരെഞ്ഞെടുക്കേണ്ടിയിരിക്കുന്നു.

പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ 2020 മെയ് 15ന് മുൻപായി https://forms.gle/EreFgESmnPdJickd9 എന്ന ഗൂഗിൾ ഫോമിൽ സമർപ്പിക്കേണ്ടതാണ് - ഭാരവാഹികൾ അറിയിച്ചു.

Advertisment