Advertisment

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് ഇതര കൂട്ടായ്മകൾക്ക് മാതൃകയാണ്: പി ജെ ജോസഫ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: വാട്ട്സ് ആപ്പ് ഗ്രൂപ് കൂട്ടായ്മയിൽ പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായത്.

Advertisment

പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാനും കുടുംബത്തിനുമാണ് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച പ്രവർത്തനത്തിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞത്.  സ്വപ്നക്കൂട് എന്ന് പേരിട്ട വീടിന്റെ താക്കോൽദാനം ലളിതമായ ചടങ്ങിൽ പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു.

publive-image

സഹജീവാനുകമ്പയുടെയും. സഹോദര സ്നേഹത്തിന്റെയും പ്രതീകമായ ഈ സ്വപ്നക്കൂട്‌ ഇതര വാട്ട്സ്‌ കൂട്ടായ്മകൾക്ക്‌ ഒരു മാതൃകയാണെന്ന് പി. ജെ. ജോസഫ്‌. പറഞ്ഞു.ഇത്തരം പ്രവർത്തികളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു ഹലോ ഫ്രണ്ട്സ്‌ വാട്ട്സ്‌ ആപ്പ്‌ കൂട്ടായ്മയുടെ അഡ്മിൻ ടോമി തൊണ്ടാം കുഴി, സീന എബ്രഹാം, ഗ്രാമപഞ്ചായത്തു പ്രെസിഡന്റുമാരായ ബിന്ദു സജീവ് , ഡി ദേവസിയ , വൈസ് പ്രസിഡന്റ് പി എൻ സീതി , കെ പി സി സി നിർവാഹക സമിതി അംഗം റോയി കെ പൗലോസ് , അബു ജോസഫ് , ബ്ലോക്ക് പഞ്ചായത്തു മെമ്പർ സോമി പുളിക്കൽ ,ഗ്രാമ പഞ്ചായത്തു മെമ്പർ ഷീല സുരേന്ദ്രൻ , പോൾസൺ മാത്യു , രാജേഷ് തോമസ് തുടങ്ങി നിരവധി ആളുകൾ സന്നിഹിതരായിരുന്നു.

തൊടുപുഴ- ഉടുമ്പന്നൂർ റോഡിൽ പള്ളിക്കാമുറി ജംഗ്ഷനിൽ നിന്നും 800 മീറ്റർ മാറിയുള്ള അഞ്ചു സെന്റ് സ്ഥലമാണ് ഈ കുടുംബത്തിനു വേണ്ടി ഗ്രൂപ് വാങ്ങിച് ഭവനം നിർമ്മിച്ച് നൽകിയത് .  അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം . യൂറോപ്പിൽ തന്നെ ഒരു പക്ഷെ ആദ്യമായാവും കേവലം ഒരു സോഷ്യൽ മീഡിയ ഗ്രൂപ് ഇങ്ങനെയൊരു സംരംഭത്തിനായി ഇറങ്ങുന്നതും അത് സാക്ഷാൽകരിക്കുന്നതും.

publive-image

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്സിനു ആദ്യ ഉദ്യമവിജയം ഇനിയും കഷ്ടത അനുഭവിക്കുന്ന നാട്ടിലെ ജനസമൂഹത്തിന് കൈത്താങ്ങാകുവാൻ നൂതന ആശയങ്ങളുമായി മുന്നിട്ടിറങ്ങുവാനുള്ള പ്രചോദനവുമാണ് . എല്ലാവരുംകൂടി ഒത്തുചേർന്നപ്പോൾ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി ഹലോ ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിന് പ്രസക്തിയുണ്ടായി .

കഴിഞ്ഞ വർഷങ്ങളിലായി ഗ്രൂപ് ചെയ്‌ത പല കാര്യങ്ങളും സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതോടൊപ്പം പ്രളയദുരിതത്തിൽ കഷ്ട്ടപെട്ട ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങ് ആകുക എന്നുള്ളത് ഈ ഗ്രൂപ്പിലെ ഒരോ അംഗങ്ങൾക്കും അഭിമാനമാണെന്നും അംഗങ്ങൾ പറഞ്ഞു.

ഗ്രൂപ് ഏറ്റെടുത്തു നടത്തിയ ഈ ഉദ്യമത്തിനു തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിച്ചത് ഹലോ ഫ്രണ്ട്സ്‌ വാട്ട്സ്‌ ആപ്പ്‌ കൂട്ടായ്മയുടെ അഡ്മിൻ ടോമി തൊണ്ടാം കുഴി, ഹലോ ഫ്രണ്ട് സ് ഗവേണിംഗ് ബോഡി അംഗമായ വിൻസെന്റ് പറയന്നിലം , കമ്മിറ്റി അംഗങ്ങളായ ജോജോ വിച്ചാട്ട് , ജെയിംസ് തെക്കേമുറി , ജോസ് വള്ളാടിയിൽ, നിർമ്മാണത്തിന് നേതൃത്വം നൽകിയ രാജേഷ് തോമസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് നടന്നത്.

Advertisment