Advertisment

അഞ്ചുനാട്ടില്‍ ആവേശം വിതറി ഡീന്‍ കുര്യാക്കോസ്

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  പൈതൃക നാടായ അഞ്ചു നാട്ടില്‍ ജനമനസുകള്‍ കീഴടക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്. ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ദേവികുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട അഞ്ചു നാട് മേഖലകളില്‍ സൗഹൃദ കൂട്ടായ്മകള്‍ നല്‍കിയത്. അടിമാലിയിലെ മച്ചിപ്ലാവില്‍ നിന്നാണ് ഇന്നലെ രാവിലെ ആവേശം വിതറി ഡീന്‍ പര്യടനം ആരംഭിച്ചത്.

Advertisment

publive-image

രാവിലെ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയോസ് മോര്‍ യൂലിയോസ് തിരുമേനിയെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ഡീന്‍ അടിമാലി മേഖലയിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ആരാധനാലയങ്ങളിലും സ്‌കൂളുകളിലും എല്ലാം സന്ദര്‍ശനം നടത്തിയ ശേഷം സൗഹൃദവലയങ്ങളുടെ കൂടിച്ചേരിലും ശേഷം വ്യാപാര സ്ഥാപനങ്ങളിലും ഒരിക്കല്‍ കൂടി സൗഹൃദ സന്ദര്‍ശനം നടത്തി.

publive-image

ഇതിനിടെ മച്ചിപ്ലാവ് അസീസി ദേവാലയത്തിലും അടിമാലി കരുണാഭവനിലും ഡീന്‍ വോട്ടഭ്യര്‍ത്ഥന നടത്തിയശേഷം അടിമാലി കാര്‍മ്മല്‍ ഗിരി കോളേജിലും മാര്‍ ബസേലിയോസ് കോളേജിലും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.ക്യാമ്പസിലെത്തിയ യുവ സ്ഥാനാര്‍ത്ഥിയെ പുഷ്പഹാരമണിയിച്ചായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ എതിരേറ്റത്.

publive-image

അധ്യാപകരോടും അനധ്യാപകരോടും വിദ്യാര്‍ത്ഥികളോടും തനിക്കൊരവസരം നല്‍കാന്‍ ഡീന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു യു.ഡി.എഫ് അടിമാലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്തു. യുഡിഎഫ് അടിമാലി മണ്ഡലം കമ്മറ്റി ചെയര്‍മാന്‍ ബാബൂട്ടി ഹാജിയാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തു.

നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ടൗണിലും പ്രകടനത്തില്‍ പങ്കു ചേര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രാഖ്യാപനം വന്നതിനു ശേഷം രണ്ടാം തവണയാണ് അഡ്വ.ഡീന്‍ കുര്യാക്കോസ് പ്രചാരണത്തിനായി അടിമാലിയില്‍ എത്തിയത്.കൈവിട്ട കോട്ട തിരിച്ചു പിടിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രവര്‍ത്തകരും പ്രചാരണത്തിനിറങ്ങിയതോടെ അടിമാലിയില്‍ ആവേശം അലയടിച്ചു.

publive-image

ഉച്ചയ്ക്കു ശേഷം അഞ്ചുനാടിന്റെ സ്വീകരണം ഏറ്റുവാങ്ങിയെത്തിയ സ്ഥാനാര്‍ത്ഥിയെ കാത്ത് ആദിവാസികുടികളിലെ കാണികള്‍ കാത്തു നിന്നിരുന്നു. പെരിയകുടി, കുത്തുങ്കല്‍കുടി, കാവക്കുടി, വേങ്ങപ്പാറ കുടി എന്നിവിടങ്ങളില്‍ നിന്ന് സംയുക്തമായി നൂറുകണക്കിന് ആളുകളാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. കുടിനിവാസികളുടെ ആവലാതികളെല്ലാം സ്ഥാനാര്‍ത്ഥി കേട്ടറിഞ്ഞു.

പെരിയകുടിയിലെ കാണിയായ പാണ്ഡ്യന്‍, കുത്തുങ്കല്‍ കുടിയിലെ അഭിമന്യന്‍, കാവുക്കുടിയിലെ തേച്ചുമുത്തു, വേങ്ങപ്പാറ കുടിയിലെ നല്ലതമ്പി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Advertisment