കെ.എ മുഹമ്മദ് അബൂബക്കർ എം.എൽ.എ ചെന്നൈ ഐഐടിയിൽ ആത്മഹത്യചെയ്ത ഫാത്തിയുടെ പിതാവ് അബ്ദുൽ ലത്തീഫിനൊപ്പം എം.കെ സ്റ്റാലിനെ സന്ദർശിച്ചു

അബ്ദുള്‍ സലാം, കൊരട്ടി
Saturday, November 16, 2019

ചെന്നൈ:  ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറിയും തമിഴ്നാട് നിയമസഭ കക്ഷി നേതാവുമായ കെ.എ മുഹമ്മദ് അബൂബക്കർ എം.എൽ.എ ചെന്നൈ ഐഐടിയിൽ ആത്മഹത്യചെയ്ത വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫുമൊത്ത് തമിഴ്നാട് നിയമസഭ പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡണ്ടുമായ എം.കെ സ്റ്റാലിനെ സന്ദർശിച്ചു.

എം.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷാദ്, ജോയിൻ സെക്രട്ടറി മുഹമ്മദ് അൽ അമീൻ, എം.എസ്.എഫ് തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് അൻസാരി, എ.ഐ.കെ.എം.സി.സി തമിഴ്നാട് സംസ്ഥാന പ്രസിഡണ്ട് കുഞ്ഞുമോൻ ഹാജി, സെക്രട്ടറി അബ്ദുൽ റഹീം എന്നിവർ സന്നിഹിതരായിരുന്നു.

വരുന്ന പാർലമെന്റ് സെഷനിൽ രാജ്യസഭയിലും ലോക്സഭയിലും ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണമെന്ന് എംകെ സ്റ്റാലിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

×