Advertisment

ബൈക്ക് മുട്ടി പരിക്കേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നുപറഞ്ഞ യാത്രക്കാരന്റെ കാലില്‍ റോഡ്‌ വക്കില്‍വച്ച് തന്നെ മരുവെച്ചുകെട്ടുന്ന വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ വീഡിയോ വൈറലായി

author-image
ജെയിംസ് തെക്കേമുറി
Updated On
New Update

കാഞ്ഞിപ്പള്ളി:  കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വയോധികനെ റോഡ്‌ വക്കില്‍ വച്ച് തന്നെ പ്രഥമ ശുശ്രൂഷ നല്‍കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Advertisment

കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂളിന് സമീപം വച്ച് ബൈക്ക് മുട്ടി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ, തനിക്ക് പരാതിയില്ല ഹോസ്പിറ്റലിലും പോവണ്ട എന്ന് പറഞ്ഞപ്പോൾ കാലിലെ മുറിവില്‍ നിന്നും ചോര വരുന്നത് കണ്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ  വാഹനത്തിലുണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും മരുന്നെടുത്ത് യാത്രക്കാരന്റെ കാലില്‍ വച്ചുകെട്ടുകയായിരുന്നു. ഇതുകണ്ട സഹയാത്രികരാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.

publive-image

 

Advertisment