Advertisment

ദീപകിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട് ഗാന്ധി ജയന്തി ദിനത്തില്‍ സിപിടി പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ വാസയോഗ്യമാക്കും

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്:  എന്‍മകജെ പഞ്ചായത് എട്ടാം വാര്‍ഡ് ഐ എച്ച് ഡി പി കോളനിയില്‍ അടച്ചു ഉറപ്പ് ഇല്ലാത്ത വീട്ടില്‍ രാത്രി മുലകുടിക്കുന്ന സമയത്ത് പാമ്പ് കടിയേറ്റു മരിച്ച കുഞ്ഞ് ദീപകിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികളുടെ സുരക്ഷ സംരക്ഷണം കണക്കിലെടുത്ത് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ ഷീറ്റ് ഉപയോഗിച്ച് അടച്ചു ഉറപ്പ് ഉള്ളതാക്കും.

Advertisment

publive-image

കുടുംബത്തിന് പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതായി വാര്‍ഡ് മെമ്പര്‍ രൂപാവണി ഭട്ട് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ പോയി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇത് സംബന്ധിച്ച് ധാരണ ആയത്. സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കി ജനുവരി മാസത്തില്‍ വീട് പണി തുടങ്ങും.

publive-image

നിലവില്‍ കുട്ടികള്‍ ഉറങ്ങാതെ പേടിച്ച് കരയുന്നു. ഈ അവസ്ഥ കണക്കിലെടുത്താണ് താത്കാലികമായി അടച്ചു ഉറപ്പ് ഉള്ളതാക്കാന്‍ തീരുമാനിച്ചത്. ഈ ഉദ്യമത്തില്‍ തകിട് ഷീറ്റ് മറ്റ് സാധനങ്ങളും പണികളും ചെയ്തു തരാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഭാരവാഹികളെ ബന്ധപ്പെടാം.

ഹെല്‍പ് ലൈന്‍ കാസര്‍കോട് 8281998414

പഞ്ചായത്ത് നിലവില്‍ ഉള്ള വീടിന് ഉടനെ നമ്പര്‍ നല്‍കും. റേഷന്‍ കാര്‍ഡും അനുവദിക്കും എന്നും അറിയിച്ചു.

publive-image ??

സംസ്ഥാന പ്രസിഡന്റ് - സികെ നാസര്‍ കാഞ്ഞങ്ങാട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പടലടുക്ക, ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം, ജില്ലാ വൈസ് പ്രസിഡന്റ് മനു മാത്യു ബന്തടുക്ക, ജില്ലാ വൈസ് പ്രസിഡണ്ട് സാദിഖ് ചര്‍ളടുക്ക എന്നിവര്‍ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോടൊപ്പം എണ്‍മകജെ പഞ്ചായത്തില്‍ എത്തി കാര്യങ്ങളില്‍ തീരുമാനം എടുത്തത്. കജ്ജംപാടി പോയ കോളനിയില്‍ പോയ ഭാരവാഹികള്‍ വീട്ടില്‍ എത്തി എടുക്കേണ്ട പണികളെ കുറിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കിയിട്ടുണ്ട്.

 

Advertisment