Advertisment

മാറുന്ന കുടുംബപശ്ചാത്തലം തിരിച്ചറിയണം - മാര്‍ പൊരുന്നേടം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  കുടുംബം സമൂഹത്തിന്റെ അടിസ്ഥാന കോശമാണ്. കുടുംബം പോകുന്ന വഴി വ്യക്തി, സമൂഹം, സഭ മുന്നോട്ടു പോകുന്നു. അതുകൊണ്ടുതന്നെ കുടുംബത്തെയും വൈവാഹിക ജീവിതത്തെയും ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

Advertisment

കെസിബിസി മലബാര്‍ മേഖല പ്രോലൈഫ് സമിതി സംഘടിപ്പിച്ച 'ഒന്നാകാന്‍' എന്ന വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരുടെ സംംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തക്കസമയത്ത് വിവാഹം നടക്കാത്തതിന് കാരണം മാറിവരുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ആണ്.

publive-image

മലബാര്‍ മേഖലയിലുള്ള പത്തു കത്തോലിക്കാ രൂപതകളില്‍ (തലശേരി, താമരശേരി, മാനന്തവാടി, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, മാണ്ഡ്യ, കോട്ടയം (ത്രീപുരം), പുത്തൂര്‍, കണ്ണൂര്‍, ബല്‍ത്തങ്ങാടി) നിന്നുള്ളവരാണ് ഇതില്‍ പങ്കെടുക്കുന്നത്.

ഇതിനോടകം രജിസ്റ്റര്‍ ചെയ്യപ്പെട്ട 3000 ത്തോളം പേരുടെ ഫോട്ടോ അടക്കമുള്ള വിശദമായ വിവരങ്ങള്‍ സംഗമത്തില്‍ അവതരിപ്പിച്ചത് പങ്കെടുത്തവര്‍ക്ക് പങ്കാളിയെ തെരഞ്ഞെടുക്കുവാന്‍ ഏറെ സഹായകരമായി.

വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് ംംം. ുൃീഹശളലാമൃൃ്യ.രീാ സംഗമത്തില്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 15-ാംതീയതി മുതല്‍ വെബ്‌സൈറ്റ് ഉപയോഗം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745409797, 8289863810 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കേരളത്തിലുള്ള മറ്റു കത്തോലിക്കാ രൂപതകളെ ഉള്‍പെടുത്തി 5 മേഖലകളിലായി തുടര്‍ന്നും സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, സംസ്ഥാന പ്രസിഡന്റ് ശ്രീ. സാബു ജോസ് എന്നിവര്‍ അറിയിച്ചു.

മലബാര്‍ മേഖല പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഫാ. ജോസ് പെണ്ണാപറമ്പില്‍, പ്രസിഡന്റ് സാലു എബ്രാഹം, ഷിബു ജോണ്‍, ടോമി പ്ലാത്തോട്ടം, ഡോ. ഫ്രാന്‍സിസ് ആറാടന്‍, സജീവ് പുരയിടത്തില്‍, ഷാജന്‍ മണിമല, സിസ്റ്റര്‍ റോസ് മരിയ സി.എം.സി എന്നിവര്‍ പ്രസംഗിച്ചു. മൂവായിരത്തിലധികം വിവാഹാര്‍ത്ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഫോട്ടോമാറ്റര്‍: കെസിബിസി മലബാര്‍ മേഖല പ്രോലൈഫ് സമിതി സംഘടിപ്പിച്ച 'ഒന്നാകാന്‍' എന്ന വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവരുടെ സംംഗമം മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാട

നം ചെയ്യുന്നു. ഷിബു ജോണ്‍, സിസ്റ്റര്‍ റോസ് മരിയ സി.എം.സി, സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ഫാ. ജോസ് പെണ്ണാപറമ്പില്‍, സാലു എബ്രാഹം, സജീവ് പുരയിടത്തില്‍, ഫാ. പോള്‍ മാടശേരി, ഷാജന്‍ മണിമല തുടങ്ങിയവര്‍ സമീപം.

Advertisment